HOME
DETAILS

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

  
Web Desk
July 12 2025 | 05:07 AM

UAE Central Bank Revokes Insurance Companys License Over Incomplete Procedures

ദുബൈ: നിയമ ലംഘനങ്ങള്‍ തിരുത്താന്‍ തയ്യാറാകാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. അല്‍ഖാസ്‌ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സാണ് ബാങ്ക് റദ്ദാക്കിയത്. നേരത്തേ, ലൈസന്‍സിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തടഞ്ഞിരുന്നു. സമയബന്ധിതമായി നിയമലംഘനം തിരുത്താന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നടപടി.

ഇന്‍ഷുറന്‍സ് നിയമങ്ങള്‍, നിയന്ത്രണ ബാധ്യതകള്‍, മേല്‍നോട്ട മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ വിശദമായ പരിശോധനകളുടെയും തുടര്‍ അവലോകനങ്ങളുടെയും ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

സിബിയുഎഇ നടത്തിയ പരിശോധനകളില്‍, കമ്പനി യുഎഇയുടെ ഇന്‍ഷുറന്‍സ് നിയമങ്ങളും മറ്റ് നിയന്ത്രണ വ്യവസ്ഥകളും ലംഘിച്ചതായി കണ്ടെത്തി. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സ്ഥിരതയും ഉറപ്പാക്കാന്‍, എല്ലാ ഇന്‍ഷുറന്‍സ്, അനുബന്ധ സ്ഥാപനങ്ങളും ദേശീയ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

സാമ്പത്തിക മേഖലയുടെ സമഗ്രത

രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും യുഎഇയുടെ നിയമങ്ങള്‍, ചട്ടങ്ങള്‍, മേല്‍നോട്ട മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ആവര്‍ത്തിച്ചു.

ഇന്‍ഷുറന്‍സ് കമ്പനിയുടെ റദ്ദാക്കല്‍ നടപടി, യുഎഇയുടെ സാമ്പത്തിക മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനുള്ള യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നു. നിയന്ത്രണ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി തുടര്‍ച്ചയായ പരിശോധനകളും അവലോകനങ്ങളും ബാങ്ക് തുടരുമെന്നും, ആവശ്യമെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

The UAE Central Bank has revoked the license of an insurance company for failing to complete mandatory licensing procedures. The action highlights the authority's strict compliance and regulatory enforcement in the financial sector.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരാഴ്ചക്കാലയളവിൽ 20,000-ത്തിലധികം അറസ്റ്റ്, 11,279 നാടുകടത്തലുകൾ; നിയമലംഘനങ്ങൾക്കെതിരെ അറുതിയില്ലാ പോരാട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  9 hours ago
No Image

താമരശ്ശേരി ചുരത്തിലെ കണ്ടെയ്‌നര്‍ ലോറി അപകടം; ലക്കിടിയിലും അടിവാരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  9 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്റൈൻ യാത്രക്കാർക്ക് 'ഓകെ ടു ബോർഡ്' സന്ദേശം ആവശ്യമില്ല; എയർ ഇന്ത്യ

bahrain
  •  10 hours ago
No Image

പുതുക്കിയ നടപ്പാതകൾ നിർമ്മിക്കും, കൂടുതൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കും; അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണ പദ്ധതിയുമായി RTA

uae
  •  10 hours ago
No Image

ഒന്‍പതാം വളവില്‍ ലോറി കൊക്കയിലേക്ക് തെന്നിമാറി അപകടം; ചുരത്തില്‍ വീണ്ടും ഗതാഗത കുരുക്ക്

Kerala
  •  10 hours ago
No Image

'മുസ്‌ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ എത്തുന്നു; ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു'; വീണ്ടും വിഷം തുപ്പി വെള്ളാപ്പള്ളി

Kerala
  •  11 hours ago
No Image

റോഡ് നന്നായില്ലെങ്കിലും കുഴപ്പമില്ല....! പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു

Kerala
  •  11 hours ago
No Image

ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടു? ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ മാധ്യമങ്ങൾ

International
  •  12 hours ago
No Image

ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? അറിയാം യുഎഇയിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരുമെന്ന്

uae
  •  12 hours ago
No Image

സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു

uae
  •  13 hours ago