HOME
DETAILS

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

  
Salah
July 12 2025 | 07:07 AM

pada pooja reporter more places and minster response

കണ്ണൂർ: കാസർകോട് ബന്തടുക്കയിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകൻറെ കാൽ കഴുകിച്ച സംഭവത്തിന് പിന്നാലെ കണ്ണൂരിലെ സ്‌കൂളിലും സമാന സംഭവം നടന്നതായുള്ള വിവരം പുറത്തുവന്നു. കണ്ണൂർ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് പാദപൂജ നടത്തിയത്. ഗുരുപൂർണിമാഘോഷത്തിൻറെ പേരിലാണ് കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകൻറെ പാദപൂജ ചെയ്യിച്ചത്. അധ്യാപകരും പൂർവാധ്യാപകൻറെ കാൽ കഴുകി. മാവേലിക്കരയിലും സംഭവം നടന്നതായി റിപോർട്ടുണ്ട്. ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന സ്‌കൂളുകളിലാണ് ഇത്തരം സംഭവം ഉണ്ടായതെന്നാണ് കണക്കാക്കുന്നത്.

കാസർകോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലും സമാന രീതിയിൽ പാദപൂജ നടത്തിയിരുന്നു. വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ ഇത് വിവാദമായി. കേന്ദ്ര സർക്കാറിന് കീഴിൽ, ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. നൂറിലധികം അധ്യാപകരുടെ കാലുകളാണ് ഇവിടെ ഗുരുപൂജയുടെ പേരിൽ കഴുകിച്ചത്.

സംഭവത്തിൽ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതിഷേധം അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സർക്കാർ വിഷയത്തെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. പാദപൂജ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുപൂജ നടത്തിയ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഈ ബ്രാഹ്മണിക് ദുരാചാരം കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നത് എന്ന് ഡിവൈഎഫ്ഐ വാർത്താകുറിപ്പിൽ അറിയിച്ചു.

 

Following outrage over a teacher making students wash his feet in Bandadukka, Kasaragod, similar incidents have now been reported in Kannur and Mavelikkara, raising serious concerns across the state. The latest incident occurred at Vivekananda Vidya Peeth in Sreekandapuram, Kannur, where students were made to perform "paadapooja" (foot-washing ceremony) for a retired teacher as part of Guru Purnima celebrations. Reports say that even some teachers joined in by washing the retired teacher’s feet in front of the students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  3 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  3 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  3 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  3 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  4 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  4 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  4 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  4 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  4 hours ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  4 hours ago