HOME
DETAILS

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

  
Salah
July 12 2025 | 06:07 AM

smuggling hawala money in fake police dress arrested

പാലക്കാട്: കുടുംബത്തെ മറയാക്കി പൊലിസ് വേഷത്തിൽ എത്തി കുഴൽപ്പണം കടത്തിയ ആളും കുടുംബവും പിടിയിൽ. പ്രായപൂർത്തിയാകാത്ത മകളെ ഉൾപ്പെടെ മറയാക്കിയാണ് കുഴൽപ്പണ കടത്ത് നടത്തിയത്. ആലപ്പുഴ ചേർത്തല പാണാവള്ളി സൂര്യാമൃതം വീട്ടിൽ ജെ.കെ. മനോജ് (47) ആണ് പിടിയിലായത്. ഇയാൾ പൊലിസ് വേഷം ധരിച്ചാണ് പണം കടത്തിയിരുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കൊഴിഞ്ഞാമ്പാറ അത്തിക്കോട്ടിൽ വെച്ചാണ് ഇയാളും കുടുംബവും പിടിയിലായത്.

79.8 ലക്ഷം രൂപയും 5 മില്ലി ഗ്രാം സ്വർണവുമാണ് പരാതിയിൽ നിന്നും പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് രേഖകളില്ലാതെ ഇയാൾ പണം കൊണ്ടുവന്നത്. ജെ.കെ. മനോജിനൊപ്പം 20 വയസ്സുകാരനായ മകൻ, 14 വയസ്സുകാരിയായ മകൾ, മനോജിന്റെ സഹോദരി പുത്രൻ ആലപ്പുഴ ന്യൂ ബസാർ ലായത്ത് പറമ്പ് രേവതിയിൽ രാം കുമാർ (35) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. ഇവരെ മറയാക്കിയായിരുന്നു മനോജിന്റെ കുഴൽപ്പണക്കടത്ത് നടത്തിയത്.

പൊലിസിനെ ഉൾപ്പെടെ കബളിപ്പിക്കാനായി പൊലിസ് വേഷത്തിലായിരുന്നു ഇയാൾ പണം കടത്തിയത്. മുമ്പും മനോജ് ഇത്തരത്തിൽ ഒട്ടേറെ തവണ പണം കടത്തിയിരുന്നതായി പൊലിസ് പറഞ്ഞു. രേഖകളില്ലാതെ പണം കടത്തുന്നതായി ജില്ല പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലിസ് വാഹന പരിശോധന നടത്തിയത്. ഇതിനിടെയാണ് കാറിൽ സഞ്ചരിച്ച സംഘത്തെ പണവും സ്വർണവുമായി പിടികൂടിയത്.

ചിറ്റൂർ ഡിവൈ.എസ്.പി വി. എ. കൃഷ്ണദാസ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എ.ആർ. അരുൺകുമാർ മീനാക്ഷിപുരം എസ്.ഐ കെ. ഷിജു, കൊഴിഞ്ഞാമ്പാറ എ.എ സ്.ഐ വി. മാർട്ടിന ഗ്രേസി, സി നിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി. ഹരിദാസ്, എൻ. ശരവണൻ, ജില്ല ലഹരിവിരുദ്ധ സംഘങ്ങൾ എന്നിവരുടെ നേതൃ ത്വത്തിലാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

 

In a dramatic case of hawala money smuggling, a man from Alappuzha was caught while posing as a police officer and using his own family, including his minor daughter, as a cover to evade suspicion. The arrested accused has been identified as J.K. Manoj (47), a resident of Suryamritham house, Panavally, Cherthala. He was found wearing a police uniform while transporting unaccounted cash, suspected to be hawala money.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  2 hours ago
No Image

You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

Football
  •  2 hours ago
No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  2 hours ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  3 hours ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  3 hours ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  4 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  4 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  5 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  5 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  5 hours ago


No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  6 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  6 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  6 hours ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  6 hours ago