HOME
DETAILS

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

  
Farzana
July 12 2025 | 05:07 AM

UN Chief Condemns Israels Brutality in Gaza A Graveyard for Children

ഗസ്സ: ഇസ്‌റാഈല്‍ ഗസ്സക്കുമേല്‍ ചെയ്യുന്ന അതിക്രൂരതയും ഭയാനകതകള്‍ ഒരിക്കല്‍ കൂടി ലോകത്തോട് വിളിച്ചു പറഞ്ഞ് യു.എന്‍. ഗസ്സയെ കുഞ്ഞുമക്കളുടെ ശവപ്പറമ്പാക്കുകയാണ് ഇസ്‌റാഈലെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി മേധാവി ഫിലിപ്പ് ലസറിനി ചൂണ്ടിക്കാട്ടി. ഭക്ഷണ വിതരണ കേന്ദ്രത്തില്‍ ഒമ്പത് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 15 പേരെ വെടിവെച്ച് കൊന്ന പുതിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണി കിടന്ന് മരിക്കുക അല്ലെങ്കില്‍ വെടികൊണ്ട് മരിക്കുക എന്നീ രണ്ട് വഴികളേ ഗസ്സക്കാര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാകുന്നു. ഞങ്ങളുടെ നിരീക്ഷണത്തില്‍ ഗസ്സ കുഞ്ഞുമക്കളുടെയും പട്ടിണികിടക്കുന്നവരുടേയും ശവപ്പറമ്പായി മാറിയിരിക്കുന്നു. ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല എന്ന അഹന്തയുടെ പിന്‍ബലത്തില്‍ നടത്തുന്ന ഏറ്റവുംക്രൂരവും കുടിലവുമായ വംശഹത്യാ പദ്ധതി. നമ്മുടെ മാനദണ്ഡങ്ങളും മൂല്യങ്ങളും കുഴിച്ചു മൂടപ്പെട്ടിരിക്കുന്നു. നി,്കക്രിയത്വം കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമാകും . അതിനാല്‍ നാം പ്രവര്‍ത്തിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

മറ്റൊരു രക്തരൂഷിത ദിനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തു വരുന്നത്. ഗസ്സ മുനമ്പില്‍ 545 പേര്‍ ഇന്ന് കൊല്ലപ്പെട്ടെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. റഫയിലെ സഹായ വിതരണ കേന്ദ്രത്തിലാണ് ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടത്. 

രണ്ടുമാസത്തിനിടെ ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ 819 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫിസ് വ്യക്തമാക്കുന്നു. ഇതില്‍ 615 പേര്‍ ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ വിതരണ കേന്ദ്രത്തിലാണ് കൊല്ലപ്പെട്ടതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. സഹായവിതരണത്തിന്റെ വാഹനവ്യൂഹങ്ങള്‍ക്ക് സമീപം വെച്ചാണ് 185 പേര്‍ കൊല്ലപ്പെട്ടത്. 

പട്ടിണിയെ ആയുധമാക്കി വംശഹത്യയാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ നടപ്പാക്കുന്നതെന്ന് രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. ഗസ്സയിലെ സ്ഥിതി 'താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ' അവസ്ഥയാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യു.എഫ്.പി) ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ സ്‌കാവു ഒരു ബ്രീഫിംഗില്‍ വ്യക്തമാക്കുന്നു.ഗസ്സയിലേക്കുള്ള തന്റെ നാലാമത്തെ യാത്രയില്‍ നിന്ന് തിരിച്ചെത്തിയ സ്‌കാവു, ഗസ്സയിലെ മുഴുവന്‍ ജനങ്ങളെയും രണ്ട് മാസത്തേക്ക് പോറ്റാനുള്ള ഭക്ഷണം ഡബ്ല്യുഎഫ്പിയുടെ കൈവശമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു, എന്നാല്‍ ട്രക്കുകള്‍ അകത്തേക്ക് കടത്തിവിടുന്നില്ല. അതുകൊണ്ട് തന്നെ ഗസ്സയിലെ ഫലസ്തീനികള്‍ ജി.എച്ച്.എഫിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായെന്നും സ്‌കാവു പറഞ്ഞതായി  ന്യൂയോര്‍ക്കിലെ യുഎന്നില്‍ നിന്ന് അല്‍ ജസീറയിലെ ഗബ്രിയേല്‍ എലിസോണ്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, 24 മണിക്കൂറിനിടെ 18 ഫലസ്തീനികളെക്കൂടി ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി. 60 പേര്‍ക്കുകൂടി പരുക്കേറ്റു. പത്തുപേര്‍ ഭക്ഷണ വിതരണ കേന്ദ്രത്തിലെ വെടിവെപ്പിലാണ്  കൊല്ലപ്പെട്ടത്. ഗസ്സക്കാരെ റഫയിലേക്ക് ആട്ടിപ്പായിച്ച് കോണ്‍സെന്‍ട്രേഷന്‍ ക്യാംപിന് സമാനമായ അവസ്ഥയില്‍ തള്ളാന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. റഫയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സംശയം ബലപ്പെടുത്തുന്നത്.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു യു.എസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി. വെടിനിര്‍ത്തല്‍ സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനമൊന്നും നടത്താതെയാണ് മടക്കം. അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഖത്തറില്‍ ചര്‍ച്ച തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  4 hours ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  4 hours ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  5 hours ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  6 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  6 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  6 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  6 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  6 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  6 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  6 hours ago