HOME
DETAILS

'കള്ളപ്പണിക്കര്‍' എന്ന് പറഞ്ഞു സുരേന്ദ്രന്‍ പരസ്യമായി ആക്ഷേപിച്ചു; പിന്നാലെ ഉള്ളിയുടെ ഫോട്ടോ സഹിതം ശ്രീജിത്ത് പണിക്കരുടെ പരിഹാസ പോസ്റ്റ്; നമ്മള്‍ ഇതിലില്ല, കാണികള്‍ എന്ന് സോഷ്യല്‍ മീഡിയ

  
Web Desk
June 11 2024 | 03:06 AM

Sreejith panicker and k surendran spar over lok sabha election defeat

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘ് പരിവാര് സര്‍ക്കിളിനുള്ളില്‍ തുടങ്ങിയ പൊട്ടലും ചീറ്റലും പുറത്തേക്ക്. ഏറ്റവും ഒടുവില്‍ ഹിന്ദുത്വ സഹയാത്രികനായ ശ്രീജിത്ത് പണിക്കര്‍ക്ക് എതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം ആണ് ഭിന്നത മറനീക്കി പുറത്ത് കൊണ്ടുവന്നത്. സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചു എന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ പണിക്കരുടെ ആരോപണം. ഇതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

ഇതോടെ പണിക്കര്‍ക്കെതിരെ സുരേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചു.  ''വൈകുന്നേരം ചാനലില്‍ വന്നിരിക്കുന്നുണ്ടല്ലോ കള്ളപ്പണിക്കര്‍മാര്‍ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ?ഗോപിയെ തോല്‍പിക്കാന്‍ കേരള ഘടകം ശ്രമിക്കുന്നെന്ന്'' എന്നായിരുന്നു മാധ്യമങ്ങളോട്  കെ സുരേന്ദ്രന്‍  പറഞ്ഞത്.

ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിക്ക് വേണ്ടി വാദിക്കുന്ന തന്നെ സുരേന്ദ്രന്‍ പരസ്യമായി പരിഹസിച്ചതോടെ പണിക്കര്‍ വിട്ടുകൊടുത്തില്ല. ഉള്ളിയുടെ ചിത്ര സഹിതം രൂക്ഷ പരിഹാസത്തോടെ സുരേന്ദ്രനെതിരെ അദേഹം പോസ്റ്റ് ഇട്ടു.

പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രന്റെ പേര് പറയാതെ ശ്രീജിത്ത് പണിക്കര്‍ ഫെസ്ബുക് പോസ്റ്റിലൂടെ ചോദിച്ചു.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്:
പ്രിയപ്പെട്ട ഗണപതിവട്ടജി, 

നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. 

സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

ulli.jpg

സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ''മൂന്ന് ഡസന്‍ സീറ്റ്'' എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം. 

പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.

മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും. 

ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

പണിക്കര്‍

പോസ്റ്റിനു താഴെ നിറയെ കമന്റുകള്‍ ആണ് ഉള്ളത്. സംഘ് പരിവാറിലെ ഒരു വിഭാഗം ഇതിനെ പിന്തുണച്ച് കമന്റ് ഇട്‌മ്പോള്‍ ഒരു വിഭാഗം സുരേന്ദ്രനെ അനുകൂലിച്ചും കമന്റ് ഇടുന്നു. എന്നാല് ചിലര്‍ സംഘം പ്രവര്ത്തകര്‍ ഇങ്ങനെ പരസ്യമായി വിഴുപ്പ് അലക്കരുത് എന്ന ഉപദേശവും നല്കുന്നു. ഇതോടൊപ്പം യുഡിഎഫ്, എല്‍ഡിഎഫ് അണികള്‍, നമുക്കിത് കണ്ടു നില്‍ക്കാം എന്ന അഭിപ്രായങ്ങളും പങ്കുവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  a month ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  a month ago