നിര്‍ത്തിയിട്ട ബസിനു പിന്നിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറിയത് ആരുമറിഞ്ഞില്ല; ചികിത്സ കിട്ടാതെ ഡ്രൈവര്‍ മരിച്ചു
തൃശൂര്‍: മുടിക്കോട് ദേശീയ പാതയുടെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട ബസിന് പിറകെ പിക്കപ്പ് വാനിടിച്ച് ഡ്രൈവര്‍ മരിച്ചു. തമിഴ്നാട്ടുകാരന് കറുപ്പയ്യ സ്വാമി (57) ആണ് മരിച്ചത്.
ആപകടം നടന്നത് ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെയാണ് പിക്കപ്പ് വാന്‍ ഡ്രൈവറുടെ മരണം. ഇന്ന് പുലര്‍ച്ചെ നടന്ന അപകടം നാടറിഞ്ഞത് നേരം പുലര്‍ന്ന ശേഷമാണ്.
പിക്കപ്പ് വാന്‍ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാന്‍ ബസിനോട് ചേര്‍ന്ന് ഞെരിഞ്ഞമര്‍ന്ന നിലയിലാണ് കണ്ടത്. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. സര്‍വീസ് റോഡിലെ അപകടം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല.
തുടര്‍ന്ന് പൊലിസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഇവര്‍ മൃതദേഹം പുറത്തെടുത്തു. ഡ്രൈവറുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിയുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ പൊലിസ് ശ്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."