വിദേശ പഠനം ജര്‍മ്മനിയിലാക്കാം;സാധ്യതകളേറിയ ഈ മൂന്ന് മേഖലകള്‍ പരിചയപ്പെടാം
താങ്ങാനാവുന്ന ഫീസ്,ശക്തമായ തൊഴില്‍ വിപണി,മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം തുടങ്ങി ഒട്ടനവധി ഘടകങ്ങളാണ് വിദേശപഠനത്തിന് ജര്‍മ്മനി തെരെഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നത്. അടുത്തകാലത്തായി ജര്‍മ്മനിയിലേക്ക് ഇന്ത്യയില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ഏകദേശം 20,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മ്മന്‍ സര്‍വ്വകലാശാലകളില്‍ അഡ്മിഷന്‍ എടുത്തിട്ടുണ്ട്.
ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് ശേഷം ജര്‍മ്മനിയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ വലിയ ഗ്രൂപ്പായി ഇേേതാടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാറുകയും ചെയ്തു.ജര്‍മ്മനിയിലെ പല മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളും ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നതെങ്കിലും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ കുറച്ച് പരിജ്ഞാനം ഉണ്ടായിരിക്കേണ്ടത് ഇപ്പോഴും പ്രധാനമാണ്,
കാരണം ഇത് ദൈനംദിന ജീവിതത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും ഉപയോഗപ്രദമാകും. പല സര്‍വ്വകലാശാലകളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷാ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനായി ജര്‍മ്മന്‍ ഭാഷാ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് എന്നീ മേഖലകളിലാണ് ജര്‍മ്മനിയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ളത്. അതിനാല്‍ ഈ മേഖലയില്‍ പഠന,ഉപരിപഠന സാധ്യത പരിശോധിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ജര്‍മ്മനി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."