കൂട്ടുമൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിലെ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം : 30ല്‍ അധികം പേര് ആശുപത്രിയില്‍
മലപ്പുറം: വള്ളിക്കുന്നില്‍ കൂട്ടുമൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിലെ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 30ല്‍ കൂടുതല്‍ പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വള്ളിക്കുന്ന് പഞ്ചായത്തിലെ കൊടക്കാട് സ്വദേശിയുടെതാണ് ഓഡിറ്റോറിയം.
കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവര്‍ ചികിത്സയില്‍ ഉള്ളത്. പഞ്ചായത്തിലുളള നിരവധിപേര്‍ക്ക് ഒരേ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയും ചര്‍ദ്ദിയും കാരണം ആളുകളെല്ലാം ചികിത്സ തേടിയിരുന്നു.
രോഗികളായ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ്, മുഹമ്മദിന്റെ മകന് അജ്നാസ് (15) എന്നിവരുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഫെമിനാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും അജ്നാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായിരുന്നു ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത്.
മാസങ്ങള്‍ക്ക് മുന്നേയും ഇതേ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് സമാനമായ രീതിയില്‍ രോഗങ്ങള്‍ കണ്ടിരുന്നു. അന്ന് ഓഡിറ്റോറിയത്തിന്റെ ഉടമകള്‍ ഈ സംഭവം പുറത്ത് വരാതിരിക്കാന്‍ ഒതുക്കി തീര്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."