ഇ.വി.എം ബ്ലാക്ക് ബോക്സ് പോലെ; ആശങ്ക പങ്കുവെച്ച് രാഹുല്‍ഗാന്ധി
മസ്ക്ക് അടക്കമുള്ള പ്രമുഖര്‍ ഇ.വി.എമ്മിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ വോട്ടിങ് മെഷീനിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്കയറിയിച്ച് രാഹുല്‍ഗാന്ധിയും.സാമൂഹ്യമാധ്യമമായ എക്സില്‍ പങ്ക് വെച്ച് പോസ്റ്റിലാണ് ഇലക്ട്രിക്ക് വോട്ടിങ് മെഷീനിനെക്കുറിച്ചുള്ള ആശങ്ക അദേഹം അറിയിച്ചത്.ഇന്ത്യയിലെ വോട്ടിങ് മെഷിനുകള്‍ ബ്ലാക് ബോക്സ് ആണെന്നും ആരെയും അത് തുറന്ന് പരിശോധിക്കാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞ രാഹുല്‍ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വളരെ ഗൗരവതരമായി ഉന്നയിക്കപ്പെടേണ്ട ഒന്നാണ് ഇതെന്നും ചൂണ്ടിക്കാണിച്ചു.
സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതിരിക്കുമ്പോള്‍ ജനാധിപത്യം കാപട്യത്തിന്റെയും വഞ്ചനയുടെയും ഇരയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച ശിവസേന സ്ഥാനാര്‍ഥി രവീന്ദ്ര വൈകാറിന്റെ ബന്ധുക്കള്‍ ഇ.വി.എമ്മുമായി ബന്ധിപ്പിച്ച ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്തയുടെ പത്രക്കട്ടിങ്ങിനൊപ്പമാണ് രാഹുലിന്റെ പോസ്റ്റ്.
വൈകാര്‍ മണ്ഡലത്തില്‍ 48 വോട്ടുകള്‍ക്ക് ജയിച്ചിരുന്നു. ഇ.വി.എം അണ്‍ലോക്ക് ചെയ്യുന്നതിനുള്ള ഒ.ടി.പിക്കായി ഈ ഫോണ്‍ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞതടക്കം ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്. നേരത്തെ ഇ.വി.എം ഉപയോഗിച്ച് നടന്ന പോര്‍ട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പില്‍ വലിയ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മസ്ക്ക് ഇ.വി.എമ്മിനെതിരെ രംഗത്ത് വന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."