വിവാഹമോചിതരായവരുടെ കുട്ടികൾക്കുള്ള യാത്രാ നിയമങ്ങൾ ലഘൂകരിച്ച് ദുബൈ
ദുബൈ:ബലിപെരുന്നാൾ അവധിയുടെ ഭാഗമായി വിവാഹമോചിതരായ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കുമുള്ള ലഘൂകരിച്ച യാത്രാ നിയമങ്ങൾ ദുബൈ കോടതി പ്രഖ്യാപിച്ചു.
വിവാഹമോചിതരായ രക്ഷിതാക്കൾക്കുള്ള യാത്രാ നിരോധന നിയമങ്ങളിൽ മൂന്നു പ്രധാന മാറ്റങ്ങൾ വരുത്തി. മുമ്പ് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുമായി രാജ്യം വിടുന്നത് തട്ടിക്കൊണ്ടുപോകലായി കണക്കാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം രക്ഷിതാവിനും അവരുടെ കുട്ടിക്കും യു.എ.ഇയിൽ നിന്ന് പുറത്തുകടക്കാനും വീണ്ടും പ്രവേശിക്കാനും എളുപ്പമാണ്.
പഴയ നടപടിക്രമത്തിന്റെ സങ്കീർണത പലപ്പോഴും കുട്ടികൾക്ക് വിശ്രമത്തിനും വിദ്യാഭ്യാസത്തിനും സമയബന്ധിതമായ വൈദ്യചികിത്സയ്ക്കുമുള്ള അവസരങ്ങൾ നഷ്‌ടപ്പെടുന്നതിലേക്ക് നയിച്ചിരുന്നതായി ഇമാറാത്തി അഭിഭാഷകൻ അലി ജുവൈർ അല്ല അൽഅഹ്ബാബി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദുബൈ സോഷ്യൽ അജൻഡ 33ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായ ദുബൈയിലെ സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുടുംബക്ഷേമം മെച്ചപ്പെടുത്തുന്നതിനുമാണ് പരിഷ്കരണം ലക്ഷ്യമിടുന്നതെന്ന് അൽ അഹ്ബാബി വ്യക്തമാക്കി. ദുബൈ കോർട്ട്സ് ഡിജിറ്റൽ പോർട്ടലിലൂടെ യാത്രാ പെർമിറ്റിനായി രക്ഷാകർത്താക്കൾക്ക് ഇപ്പോൾ ഇലക്ട്രോണിക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷകളിൽ ചുരുങ്ങിയ സമയത്തിനുള്ളി ൽ അനുമതി നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ വേഗത്തിൽ അവലോകനം നടത്തും.കുട്ടിയുടെ താൽപര്യം പരിശോധിക്കുന്നതിനും യാത്രാവേളയിൽ അവർക്ക് എന്തെങ്കിലും അപകടസാധ്യതകൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."