HOME
DETAILS

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

  
October 16 2024 | 03:10 AM

No barrier to medical education for differently abled Supreme Court

ന്യൂഡൽഹി: ശാരീരികമായി ഭിന്നശേഷിയുണ്ടെന്ന കാരണത്താൽ മെഡിക്കൽ വിഭ്യാഭ്യാസം നേടുന്നതിൽ വിലക്കാനാവില്ലെന്ന് സുപ്രിംകോടതി. 40-45 ശതമാനം സംസാര, ഭാഷാ വൈകല്യമുള്ള മഹാരാഷ്ട്രയിൽനിന്നുള്ള മിടുക്കനായ വിദ്യാർഥിക്ക് എം.ബി.ബി.എസ് കോഴ്സ് പഠിക്കാൻ അനുമതി നൽകിയാണ് ബി.ആർ ഗവായ്, അരവിന്ദ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. 

ഭിന്നശേഷിക്കാരായ നിരവധി പേർ വിവിധ മേഖലകളിൽ ഉയരങ്ങളിലെത്തിയത് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യം മറികടന്ന് ഭിന്നശേഷിക്കാരായ രാജ്യത്തിന്റെ പുത്രൻമാരും പുത്രിമാരും ഉയരങ്ങൾ കീഴടക്കിയിട്ടുണ്ട്. പ്രശസ്ത ഭരതനാട്യം നർത്തകി സുധാ ചന്ദ്രൻ, എവറസ്റ്റ് കീഴടക്കിയ അരുണിമ സിൻഹ, പ്രമുഖ കായികതാരം എച്ച്. ബോണിഫസ് പ്രഭു, വ്യവസായി ശ്രീകാന്ത് ബൊല്ല, 'ഇൻഫിനിറ്റ് എബിലിറ്റി' സ്ഥാപകൻ ഡോ. സതേന്ദ്ര സിങ് തുടങ്ങിയവരെല്ലാം ഇത്തരത്തിൽ പ്രതികൂലസാഹചര്യത്തോട് പടവെട്ടി ഉയരങ്ങളിലെത്തിയവരാണ്. ലോകത്തുതന്നെ ഇത്തരക്കാർ നിരവധി പേരുണ്ട്. ഹോമർ, ബീഥോവൻ, ലോഡ് ബൈറോൺ, മിൽട്ടൺ, മൊസാർട്ട് തുടങ്ങിയവരും ഭിന്നശേഷിക്കാരായിരുന്നു.

അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അനുവദിച്ചില്ലായിരുന്നെങ്കിൽ ലോകം വളരെ ദരിദ്രമായിപ്പോകുമായിരുന്നു. വിദ്യാർഥിയുടെ വൈകല്യം കോഴ്സിന് തടസമാകുമോ ഇല്ലയോ എന്ന് ഡിസെബിലിറ്റി അസസ്മെന്റ് ബോർഡ് പരിശോധിക്കണം. തടസമാകുമെന്നാണ് കണ്ടെത്തുന്നതെങ്കിൽ അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കണം.

വൈകല്യം കോഴ്സിനെ ബാധിക്കില്ലെന്ന് കണ്ടെത്തിയാൽ വിദ്യാർഥി കോഴ്സ് ചെയ്യാൻ യോഗ്യനായിരിക്കുമെന്നും ബെഞ്ച് വിധിച്ചു. ഒംകാർ രാമചന്ദ്രഗോണ്ട് എന്ന വിദ്യാർഥിയാണ് ഹരജിക്കാരൻ. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും 44 ശതമാനം സംസാര, ഭാഷാ വൈകല്യമുണ്ടെന്ന് കണ്ടെത്തിയതിനാൽ പ്രവേശനം ലഭിക്കാതെ വരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  3 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  3 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  3 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  3 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  3 days ago