പ്രവാസി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നുവെന്ന് ഫെഡറല്‍ ബാങ്ക്
മനാമ: ഇതര ബാങ്കുകളേക്കാള്‍ പ്രവാസി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് ഫെഡറല്‍ ബാങ്ക് നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ബഹ്‌റൈനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
ഫെഡറല്‍ ബാങ്കിന്റെ ഏറ്റവും പുതിയ സംരംഭങ്ങളെപ്പറ്റിയും സാങ്കേതിക മികവിനെപ്പറ്റിയും അധികൃതര്‍ വിശദീകരിച്ചു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ വ്യാപകമായ ഇക്കാലത്ത്, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിന്റെ എല്ലാ സാധ്യതകളും ഫെഡറല്‍ ബാങ്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. മറ്റുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പോലും വഴികാട്ടിയായി പല ഡിജിറ്റല്‍ സംവിധാനങ്ങളും ആദ്യമായി അവതരിപ്പിച്ചത് ഫെഡറല്‍ ബാങ്ക് ആണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലേയ്ക്ക് പ്രവാസികള്‍ അയക്കുന്ന മൊത്തം പണത്തിന്റെ 12 ശതമാനവും വരുന്നത് ഫെഡറല്‍! ബാങ്ക് വഴിയാണെന്ന് നെറ്റ്‌വര്‍ക്ക് മേധാവി ചീഫ് ജന.മാനേജര്‍ കെ.ഐ വര്‍ഗീസ് പറഞ്ഞു.
ലോകത്തുതന്നെ ഈ മേഖലയില്‍ മികച്ച റാങ്കിങ്ങാണ് ഫെഡറല്‍ ബാങ്കിനുള്ളത്. ബാങ്കിന്റെ മൊത്തം നിക്ഷേപമായ 81132 കോടിയില്‍ 32121 കോടിയും പ്രവാസി നിക്ഷേപമാണെന്ന് എ.ജി.എം.പി.എ ദീപക് ഗോവിന്ദ് പറഞ്ഞു.
ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ അറ്റാദായം 18 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അക്കൗണ്ട് തുറക്കാനും പാസ്ബുക്ക് കാണാനുമായി ആരംഭിച്ച ഫെഡറല്‍ ബാങ്കിന്റെ ഫെഡ് ബുക്ക് സെല്‍ഫി എന്ന നൂതനമായ ആപ്ലിക്കേഷന്‍ സേവിങ്‌സ് തുറക്കുന്ന രീതിയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. മൊബൈല്‍ വഴി അക്കൗണ്ട് തുറക്കാവുന്ന ഇന്ത്യയിലെ പ്രഥമ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച ബാങ്കായും ഫെഡറല്‍ ബാങ്ക് മാറി.
വിവിധ രംഗങ്ങളിലെ മികവ് പരിഗണിച്ച് ബാങ്കിന് നിരവധി അംഗീകാരങ്ങളും ലഭിച്ചു. മാസ്റ്റര്‍ കാര്‍!ഡ് ഇന്നൊവേഷന്‍ അവാര്‍ഡ്, മാനവവിഭവശേഷി രംഗത്തെ മുന്നേറ്റം വിലയിരുത്തി ഗ്രീന്‍ടെക് എച്ച്.ആര്‍ അവാര്‍ഡ്, സ്‌കോച്ച് സ്മാര്‍ട്ട് ടെക്‌നോളജി അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമുള്ള ഫെഡറല്‍ ബാങ്ക് ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുമെന്നും ഇവര്‍ പറഞ്ഞു.
ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ വര്‍ഗ്ഗീസ് കെ.ഐ, അസി. ജനറല്‍ മാനേജര്‍ ദീപക് ഗോവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."