HOME
DETAILS
MAL
അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഓണത്തിനു മുമ്പ് വിതരണം ചെയ്യും
backup
August 30 2016 | 15:08 PM
തിരുവനന്തപുരം: അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടേയും വര്‍ധിപ്പിച്ച ഓണറേറിയത്തിന്റെ 50 ശതമാനം ഓണത്തിനുമുന്‍പ് വിതരണം ചെയ്യാന്‍ തീരുമാനമായതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ.
അംഗന്‍വാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍നിന്നോ തനത് ഫണ്ട് ലഭ്യമല്ല എന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ പ്ലാനിംഗ് ഓഫിസറും സാക്ഷപ്പെടുത്തുന്ന പക്ഷം വികസന ഫണ്ടില്‍നിന്നും നല്‍കണമെന്ന വ്യവസ്ഥയോട് കൂടിയാണ് വര്‍ധനവിനുള്ള ഉത്തരവ് ഇറങ്ങിയിരുന്നത്.
അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10000 രൂപയും ഹെല്‍പ്പര്‍മാരുടേത് 7000 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."