ഹജ്ജിനു ഇന്ന് ശുഭ പര്യവസാനം; ഹാജിമാർ പ്രവാചക നഗരിയിലേക്ക്
മക്ക/മദീന: ഈ വർഷത്തെ ഹജ്ജിനു ഇന്ന് പൂർണ്ണ സമാപനമാകും. ചൊവ്വാഴ്ച തന്നെ ഹജ്ജിനു പരിസമാപ്തി കുറിച്ച് ഹാജിമാർ മിനയിൽ നിന്നും വിടവാങ്ങിയിരുന്നെങ്കിലും ബാക്കിയുള്ളവർ ഇന്ന് പരിപൂർണ്ണ കർമ്മങ്ങളോടെ മിനായിൽ നിന്നും വിടവാങ്ങും. ഇന്നലെ മിനയിൽ നിന്ന് വിടവാങ്ങാത്തവർ ഇന്നത്തെ കല്ലേറ് കർമ്മം കൂടി പൂർത്തിയാക്കി ഹജ്ജിന്റെ പൂർണ്ണ കർമ്മങ്ങൾക്ക് ശേഷം ഇന്ന് മഗ്രിബ് നിസ്കാരത്തിനു മുന്നെയായി മിനയിൽ നിന്ന് യാത്ര തിരിക്കും. തീർത്ഥാടക ലക്ഷങ്ങളുടെ ലക്ഷ്യം ഇപ്പോൾ മദീനയിലെ പ്രവാചക നഗരിയിലേക്കാണ്.
ചൊവ്വാഴ്ച ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കി മിനയിൽ നിന്ന് വിടവാങ്ങിയ ഹാജിമാർ വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കി മക്കയോട് സലാം പറഞ്ഞു അടുത്ത ലക്ഷ്യമായ മദീനയിലേക്ക് പ്രയാണം തുടങ്ങി കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് ഹജ്ജിനു മുന്നോടിയായി മദീനയിൽ വിമാനമിറങ്ങി പ്രവാചക നഗരി സന്ദർശനം നടത്തിയവർ മക്കയിൽ നിന്നും ജിദ്ധയിലെത്തി നേരിട്ട് നാട്ടിലേക്ക് യാത്രതിരിക്കുകയായിരിക്കും ചെയ്യുക. മക്കയിൽ നേരിട്ട് എത്തിയ വിദേശികളാണ് ഇപ്പോൾ ഹജ്ജിനു ശേഷം മദീനയിലെ പ്രവാചക നഗരിയിലേക്ക് പുറപ്പെടുന്നത്. ഇവർക്ക് ഇവിടെ വെച്ചായിരിക്കും നാട്ടിലേക്കുള്ള യാത്രാ വിമാനം.
ഇന്ത്യൻ ഹാജിമാർ മക്കയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന അതെ ദിവസം തന്നെയാണ് മദീന മൂവ്മെന്റും നടക്കുക. നേരത്തെ മക്കയിലേക്ക് നേരിട്ടെത്തിയ ഇന്ത്യൻ ഹാജിമാർ അടുത്ത ദിവസങ്ങളിലായി മദീന സന്ദർശനത്തിനായി പുറപ്പെടുക. മദീനയിൽ എട്ടു ദിവസത്തെ വാസത്തിന് ശേഷമാണ് മടക്കം. തീർത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും മദീന സന്ദശർശനത്തിനും അയക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ സ്വീകരിച്ചിട്ടുണ്ട്.
മദീനയിലെത്തുന്ന തീര്‍ഥാടകര്‍ ബദ്ർ, ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്, മസ്ജിദുല്‍ ഖിബ്ലതൈൻ, ഉഹ്ദ് താഴ്വാരം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും മദീനയോട് വിട പറയുക. ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി പര്യവസാനിച്ച് തീർത്ഥാടകർ മദീനയെ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവിയിലും പ്രവാചക നഗരിയില്‍ പൊതുവെയും സഊദി അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരടക്കം നമസ്കാരത്തിനത്തെുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ സന്നാഹങ്ങളും, തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്താൻ മസ്ജിദുന്നബവി കാര്യങ്ങള്‍ക്കുള്ള ജനറല്‍ പ്രസിഡന്‍സി അടക്കമുള്ള നേതൃത്വം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."