തമിഴ്നാട്ടിലെ സ്‌കൂളുകളുടെ ജാതിപ്പേര് നീക്കം ചെയ്യണം മന്ന് ജസ്റ്റിസ് ചന്ദ്രു കമ്മിഷന്‍
ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളുടെ ജാതിപ്പേര് ഒഴിവാക്കാനും ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്താനും ശുപാര്‍ശ ചെയ്ത് റിട്ട. ജസ്റ്റിസ് ചന്ദ്രു കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. കല്ലാര്‍, ആദി ദ്രാവിഡര്‍ തുടങ്ങിയ ജാതിപ്പേരുകള്‍ സ്‌കൂളുകളുടെ പേരുകളില്‍ നിന്ന് മാറ്റണമെന്നതുള്‍പ്പെടെ ശുപാര്‍ശകളാണ് ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് ജസ്റ്റിസ് ചന്ദ്രു മുഖ്യമന്ത്രി എം.കെ സ്റ്റാലിന് റിപ്പോര്‍ട്ട് കൈമാറിയത്.
സര്‍ക്കാര്‍ നടത്തുന്ന എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കുക, അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം, സ്ഥലംമാറ്റത്തിന് മാനദണ്ഡം തുടങ്ങിയ സുപ്രധാന ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്. വിദ്യാഭ്യാസമേഖലയുടെ കാവി വല്‍ക്കരണം, ജാതി-മത സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതി അല്ലെങ്കില്‍ ഏജന്‍സി എന്നിവയെ നിയോഗിക്കാനും കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒമ്പതാം ക്ലാസുകാരനെയും സഹോദരിയെയും സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ചന്ദ്രു കമ്മിഷനെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."