HOME
DETAILS

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാത്തവര്‍ക്ക് ഇന്നുകൂടി അവസരം

  
Web Desk
June 21 2024 | 05:06 AM

local-body-election-opportunity-to-add-name-to-voter-list-know-how-to-add-your-name

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നുകൂടി അപേക്ഷ നല്‍കാം. 2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞവര്‍ക്കാണ് അര്‍ഹത. ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടികയാണ് പുതുക്കുന്നത്.

അന്തിമ വോട്ടര്‍പട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും. തദ്ദേശവോട്ടര്‍പട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍. അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും.

ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ  വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ്  രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തു. നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.

വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ്

വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍വരുന്ന ഒ.ടി.പി രജിസ്ട്രഷന്‍ ഉപയോഗിച്ച് ലോഗിന്‍ രജിസ്ട്രേഷന്‍ നടത്താം.  തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം.


ബി.എല്‍.ഒ

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരമൊരുക്കുന്നുണ്ട്. മണ്ഡലത്തിലെ ബി.എല്‍.ഒയെ സമീപിച്ച് രേഖകള്‍ സഹിതം നേരിട്ട് അപേക്ഷ നല്‍കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.eci.gov.in എന്ന വെബ് പോര്‍ട്ടലില്‍ പരിശോധിച്ചാല്‍ അതാത് മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം

qatar
  •  2 hours ago
No Image

ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ഈ പട്ടണത്തിൽ മരിക്കാൻ പാടില്ല അത് നിയമവിരുദ്ധമാണ്; ആ വിചിത്ര നിയമത്തിന് പിന്നിലെ കാരണമിതാണ്

International
  •  2 hours ago
No Image

അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്: സൂപ്പർതാരത്തെക്കുറിച്ച് ഹാലണ്ട്

Football
  •  2 hours ago
No Image

ഓപ്പറേഷൻ അഖാൽ: കുൽഗാമിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന, ഏറ്റുമുട്ടൽ തുടരുന്നു

National
  •  3 hours ago
No Image

2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്‌സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'

uae
  •  3 hours ago
No Image

ദുബൈ: മയക്കുമരുന്ന് ഉപയോ​ഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

uae
  •  3 hours ago
No Image

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി

National
  •  3 hours ago
No Image

മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി

Kerala
  •  4 hours ago
No Image

ഗസ്സ: പ്രശ്‌നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza

uae
  •  4 hours ago