മാലിന്യ നിക്ഷേപ കേന്ദ്രമായി കായംകുളം
കായംകുളം :കായംകുളം പട്ടണത്തില്‍ മാലിന്യങ്ങള്‍ കുന്ന് കൂടുന്നത് ജനജീവിതം ദുസഹമാക്കുന്നു . ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ജംഗ്ഷന് വടക്കുവശം ദേശീയ പാതയോരത്തും , ആശുപത്രി ജംഗ്ഷന്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്.
നഗരത്തലെ ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് സമീപവും മാലിന്യംതള്ളുന്നു. പട്ടണമധ്യത്തിലൂടെ കടന്നുപോകുന്ന കരിപ്പുഴ തോട്ടില്‍ മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. മാര്‍ക്കറ്റുകളിലെയും ഹോട്ടലുകളിലെയും നിന്നടക്കമുള്ള അവശിഷ്ടങ്ങള്‍ തള്ളുന്നത് ഈ തോട്ടിലാണ്. മാലിന്യങ്ങള്‍ കുന്നുകൂടി ചീഞ്ഞളിഞ്ഞ് രൂക്ഷമായ പരിസരമലിനീകരണമാണ് ഉണ്ടാകുന്നത്.
തോടിന്റെ ഇരുവശങ്ങളിലും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുകയാണ്. നഗരസഭ ഒരുനടപടിയും സ്വീകരിക്കുന്നില്ലന്നാണ് ആക്ഷേപം നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെപ്പോലും നിയോഗിക്കുന്നില്ല. കരിപ്പുഴ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തടയുമെന്ന നഗരസഭയുടെ വാഗ്ദാനം പ്രഹസനമായി മാറി.
മേടമുക്ക്, പ്രതാംഗമൂട്, ഒന്നാംകുറ്റി, സസ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മാലിന്യം കുന്ന്ക്കൂടി ദുര്‍ഗന്ധം പരത്തുന്നത.്
ദേശീയപാതയോരത്തും ഇടറോഡുകളിലും അധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചിട്ടും നടപടിയില്ല. ഇതുമൂലം നഗരത്തിലൂടെ സഞ്ചരിക്കണമെങ്കില്‍ഇപ്പോള്‍ ജനങ്ങള്‍ക്ക് മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
കായംകുളം കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ ഒ.എന്‍.കെ.ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ദേശീയ പാതവരെ മാലിന്യം നിറഞ്ഞിരിക്കുകയാണ് .എം.എസ്.എം. കോളേജ്, വനിതാ പോളിടെക്‌നിക്ക് എന്നിവ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും പോകുന്നനൂറുകണക്കിന് വിദ്യര്‍ത്ഥികളും കാല്‍ നടയാത്രക്കാരുമാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത.് പ്ലാസ്റ്റിക് കവറുകളിലാക്കി ഇവിടെ തള്ളപ്പെടുന്ന മാലിന്യങ്ങള്‍ ദിവസങ്ങളോളം ഇവിടെകിടന്ന് ചീഞ്ഞളിഞ്ഞ് പുഴുവരിച്ചും മറ്റുമാണ് പ്രദേശത്തെയാകെ ദുര്‍ഗന്ധത്തിലാക്കുന്നത്.
പട്ടണത്തെ മാലിന്യമുക്തമാക്കാന്‍ കായംകുളം നഗരസഭ ലക്ഷ്യമിട്ട പല പദ്ധതികളും അവതാളത്തിയി. മാലിന്യ നിക്ഷേപിക്കാനും ഉടനടി മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കാനും ആധുനിക സംവിധാനം ഇല്ലാത്തതാണ് പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."