HOME
DETAILS
MAL
കൗതുകമായി ഭീമന് കൂണ്
backup
August 30 2016 | 18:08 PM
കട്ടപ്പന: കൂട്ടാറില്‍ കൗതുകമായി ഭീമന് കൂണ്. കാഴ്ചക്കാര്‍ക്ക് അത്ഭുതം തോന്നുംവിധം ഭീമന് കൂണാണ് കൂട്ടാര്‍ കല്ലേക്കുളത്ത് സുരേന്ദ്രന് നായരുടെ പുരയിടത്തിലുണ്ടായത്. മൂന്നുകിലോ തൂക്കവും കൂണിന്റെ കുടക്ക് ഒന്നര അടിയിലധികം വലിപ്പവുമുണ്ട്.
ഒന്നരമാസത്തിലധികമായി പുരയിടത്തിലെ തെങ്ങിന്‍ചുവട്ടില്‍ ഇത്തരം കൂണുകള്‍ ഉണ്ടാകാറുള്ളതായി സുരേന്ദ്രന്‍നായര്‍ പറഞ്ഞു. ആഴ്ചതോറും കൂണുകള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. ആദ്യം കാണപ്പെടുന്ന മൊട്ടുകള്‍ ഒരാഴ്ച കൊണ്ടാണ് വിടരുന്നത്. ഇതിനോടകം ഇവിടെ 25 കൂണുകളോളം ഉണ്ടായിട്ടുണ്ട്.
ഇന്നലെ വലുതും ചെറുതുമായി നാലെണ്ണമുണ്ടായി. ദൂരെനിന്ന് നോക്കുമ്പോള്‍ തെങ്ങിന് ചുവട്ടില്‍ വെള്ളത്തുണി വിരിച്ചതുപോലെ തോന്നും. കൂട്ടാര്‍ കൃഷിഭവനില്‍നിന്നും ഉദ്യോഗസ്ഥരെത്തി കൂണ് പരിശോധനക്ക് ശാന്തന്‍പാറ കൃഷി വിജ്ഞാന് കേന്ദ്രത്തിലേയ്ക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."