HOME
DETAILS

ഞായറാഴ്ച നടക്കാനിരുന്ന നീറ്റ്-പി.ജി പരീക്ഷ മാറ്റിവെച്ചു

  
Web Desk
June 22, 2024 | 5:02 PM

neet pg exam post poned


ഞായറാഴ്ച നടക്കാനിരുന്ന നീറ്റ്-പി.ജി പരീക്ഷ മാറ്റിവെച്ചു.എന്‍.ടി.എ നടത്തിയ നെറ്റ്,നീറ്റ് മുതലായ പരീക്ഷകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും,വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് നിലവില്‍ നീറ്റ്-പിജി പരീക്ഷ മാറ്റി വെച്ചിരിക്കുന്നത്. ക്രമക്കേടുകള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് പരീക്ഷകള്‍ മാറ്റിയതെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ്-യു.ജി പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് പ്രസിദ്ധീകരിച്ചത്. ഈ പരീക്ഷയിലാണ് വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നത്. പരീക്ഷയിൽ 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നെന്നും പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയർന്നു. ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമ്മതിച്ചിരുന്നു.

ഇതിന് പിന്നാലെ എൻ.ടി.എ നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. ഇതോടെ, എൻ.ടി.എയുടെ പരീക്ഷ നടത്തിപ്പിൽ രാജ്യവ്യാപക പ്രതിഷേധമുയരുകയും സർക്കാർ സമ്മർദത്തിലാവുകയും ചെയ്തിരുന്നു. തുടർന്ന്, എൻ.ടി.എ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റിയിരിക്കുകയാണ്. പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  9 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  9 hours ago
No Image

2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ

uae
  •  9 hours ago
No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  10 hours ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  11 hours ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  11 hours ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  13 hours ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  13 hours ago