അതിരു വിടുന്ന ക്രൂരത; പരുക്കേറ്റ ഫലസ്തീനിയെ ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യക്കവചമാക്കി ഇസ്‌റാഈല്‍ സൈന്യം, ദൃശ്യങ്ങള്‍ പുറത്ത്
ജറൂസലേം: ആക്രമണത്തില്‍ പരുക്കേറ്റ് രക്തമൊലിക്കുന്ന ഫലസ്തീന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യക്കവചമാക്കി ഇസ്‌റാഈല്‍ സൈന്യം. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വിശദീകരണവുമായി ഇസ്‌റാഈല്‍ രംഗത്തുവന്നു. വെസ്റ്റ്ബാങ്കിലെ ജനിനിലാണ് സംഭവം. സൈനികര്‍ യുദ്ധത്തിന്റെ നടപടികള്‍ ലംഘിച്ചെന്ന് ഇസ്‌റാഈല്‍ പിന്നീട് അറിയിച്ചു. ശനിയാഴ്ചയാണ് ജീപ്പിന്റെ ബോണറ്റില്‍ തിരശ്ചീനമായി കെട്ടിയിട്ട യുവാവുമായി ഇടുങ്ങിയ തെരുവിലൂടെ ഇസ്‌റാഈല്‍ സൈന്യം വാഹനമോടിച്ചത്.
ഭീകരവിരുദ്ധ ആക്രമണത്തില്‍ പരുക്കേറ്റയാളാണ് ഇതെന്ന് ഇസ്‌റാഈല്‍ സേന വിളിച്ചുപറയുന്നുണ്ടായിരുന്നു. സൈന്യവും യുവാക്കളും പരസ്പരം വെടിവച്ചെന്നും ഇതില്‍ പരുക്കേറ്റയാളെയാണ് കെട്ടിയിട്ടതെന്നുമായിരുന്നു ആദ്യത്തെ ന്യായീകരണം. എന്നാല്‍, വാഹനത്തില്‍ കെട്ടിയിട്ടത് ചട്ടലംഘനമാണെന്നും നടപടിയെടുക്കുമെന്നും പിന്നീട് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരുക്കേറ്റയാളെ ഫലസ്തീന്‍ റെഡ് ക്രസന്റിന് ചികിത്സയ്ക്കായി കൈമാറിയെന്നും സൈന്യം പറഞ്ഞു.
വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ ഒക്ടോബര്‍ 7ന് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 549 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ജെനിനിലെ ക്യാംപില്‍ ഇസ്‌റാഈല്‍ സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്താറുണ്ട്.
قوات الجيش الإسرائيلي تستخدم شاباً مدنياً مصاباً كدرع بشري في حي الجابريات في جنين pic.twitter.com/w02MZdviIj
— Ramy Abdu| رامي عبده (@RamAbdu) June 22, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."