HOME
DETAILS

മഴ പെയ്തു തുടങ്ങി, കയറാം കാസര്‍കോട്ടെ റാണിയെ കാണാന്‍ 

  
Web Desk
June 24 2024 | 05:06 AM

ranipuram- kasrakod

റാണിപുരം -വേനല്‍കാലത്ത് ആയാലും മഴക്കാലത്തായാലും ധാരാളം പേര്‍ എത്തുന്ന വിനോദ സഞ്ചാരസ്ഥലമാണ് റാണിപുരം. നല്ല തണുപ്പുള്ള കാലാവസ്ഥ നിങ്ങള്‍ക്കായി ഉണ്ടെന്നതാണ് പ്രത്യേകത. ഇവിടെ എത്തുന്നവര്‍ക്ക്് അപൂര്‍വയിനം പക്ഷികളെയും കാണാം.
മലമുകളിലെത്തിയാല്‍ കര്‍ണാടകയിലെ തലക്കാവേരി ഉള്‍പ്പെടെയുളള പ്രദേശങ്ങളുടെ ആകാശദൃശ്യങ്ങളും അതിമനോഹരമായ കാട്ടുപാതകളുടെ സൗന്ദര്യവും നയനമനോഹരം.

 

kasr rNI.JPG

ഇപ്പോള്‍വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. മാനിമലയുടെ പച്ചപ്പ്  മഴയില്‍ നനഞ്ഞ് കണ്‍കുളിര്‍ക്കെ കാണാന്‍ എത്തുന്നത് 3000ത്തോളം സഞ്ചാരികള്‍. ഞായറാഴ്ച മാത്രമെത്തിയത് 1517 യാത്രക്കാര്‍. മുന്‍പ് അവധിദിനങ്ങളിലായിരുന്നു സഞ്ചാരികളുടെ വരവെങ്കില്‍ ഇപ്പോള്‍ ഇതില്‍നിന്ന് വിപരീതമായി മറ്റ് ദിവസങ്ങളിലും വലിയ തോതില്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയതായി വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു.

 മഴക്കാലമായതിനാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന് വിലയിരുത്തി വനം വകുപ്പും. മുന്‍കാലങ്ങളിലെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് മഴക്കാലത്തിന്റെ ആരംഭത്തില്‍ തന്നെ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ റാണിപുരത്തേക്ക് വരുന്നത്. എത്തുന്നവരില്‍ 75 ശതമാനത്തോളം ആളുകളും കര്‍ണാടകയില്‍നിന്നാണെന്നുള്ളതും ഇതില്‍ ഭൂരിഭാഗവും യുവതീയുവാക്കളാണെന്നതും പ്രത്യേകതയുയര്‍ത്തുന്നു.

KS44.JPG


മണ്‍സൂണ്‍കാലത്തെ റാണിപുരത്തിന്റെ വിനോദസഞ്ചാരസാധ്യത തിരിച്ചറിഞ്ഞതോടെ സഞ്ചാരികളുടെ ഒഴുക്കാണുണ്ടാവുന്നത്്.  ആവശ്യത്തിന് മഴ ലഭിച്ചതോടെ ഇപ്പോള്‍ കരിഞ്ഞുണങ്ങിയ മാനിപ്പുല്‍മേട് പച്ചപുതച്ച് സഞ്ചാരികള്‍ക്ക് വിസ്മയകരമായ കാഴ്ചയാണൊരുക്കുന്നത്. ഇപ്പോള്‍ അട്ടശല്യവും കുറഞ്ഞത് ഗുണകരമായി. സമുദ്രനിരപ്പില്‍നിന്നും 1049 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേരളത്തിന്റെ ഊട്ടിയെ തേടി സഞ്ചാരികള്‍ എത്തുന്നത് കോടമഞ്ഞിന്റെ തണുപ്പറിയാനും നേര്‍ത്ത് പെയ്യുന്ന മഴയില്‍ നനയാനുമാണ്. 

അയല്‍സംസ്ഥാനങ്ങളില്‍നിന്നു വരെ റാണിപുരത്തേക്ക് സഞ്ചാരികള്‍ വലിയ തോതില്‍ എത്തുമ്പോഴും ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങളില്ലാ എന്നത് പ്രയാസകരമാണ്. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ട്രക്കിങ് നടത്താനെത്തുന്നവര്‍ക്കുള്ള ടിക്കറ്റ് കൗണ്ടര്‍. ഇവിടെ അവധിദിവസങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുന്നതിനാല്‍ ശൗചാലയസൗകര്യമടക്കം ഇവിടെ ഒരുക്കേണ്ടതുണ്ട്. 

 

KS666.jpg

ട്രെക്കിങ്ങിന് പോകാത്ത സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും ഇവിടെ സൗകര്യങ്ങളില്ല. വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണശാലയുടെ പ്രവര്‍ത്തനവും നിലച്ചിട്ട് മാസങ്ങളായി. ഇതും സഞ്ചാരികളെ ശരിക്കും ബാധിക്കുന്നുണ്ട്. മൊബൈല്‍ഫോണിന് കവറേജില്ലാത്തതും യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്.

നിലവില്‍ വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ചെറിയൊരൂ സ്ഥലത്താണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. കൂടുതല്‍ വാഹനങ്ങള്‍ എത്തിയാല്‍ നിര്‍ത്തിയിടാനുള്ള സൗകര്യവുമില്ല. ബി.എസ്.എന്‍.എല്‍ മൊബൈല്‍ടവറിന്റെ നിര്‍മാണം തുടങ്ങിയതും ഇടയ്ക്ക് മുടങ്ങിയിരുന്ന വൈകുന്നേരത്തെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിച്ചതും സഞ്ചാരികള്‍ക്ക് ഗുണകരമാകുന്നുണ്ട്. 

555555555555555.JPG

കാഞ്ഞങ്ങാട് നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് റാണിപുരം. ഇവിടെ നിന്നു രാവിലെയും ഉച്ചകഴിഞ്ഞും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ എട്ട് മുതലും ഉച്ചകഴിഞ്ഞ് മൂന്നുവരെയുമാണ് സഞ്ചാരികള്‍ക്ക് വനത്തിനകത്തേക്കുള്ള പ്രവേശനം. വൈകുന്നേരം 5.30നകം തിരിച്ചിറങ്ങണം. പ്ലാസ്റ്റിക് സാധനങ്ങള്‍ കൊണ്ടുപോകരുത്. നിലവില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  20 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  20 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  21 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  21 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  21 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago