ചാറ്റ്‌ബോട്ട് ഫീച്ചറുമായി ഇത്തിഹാദ് - വിസ, ടിക്കറ്റ് വിവരങ്ങള്‍ ലഭ്യമാകും
അബൂദബി: യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ ചാറ്റ് ബോട്ട് ഫീച്ചര്‍ അവതരിപ്പിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ വിസ, ടിക്കറ്റ്, യാത്രാ രേഖകള്‍ എന്നിവ മറ്റ് ആവശ്യകതകള്‍ക്കൊപ്പം ചാറ്റ് ഫീച്ചറില്‍ ലിസ്റ്റ് ചെയ്യും. യാത്രയ്ക്ക് മുമ്പ് യാത്രക്കാര്‍ക്ക് ആവശ്യമായ രേഖകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്തത്.
സിസ്റ്റം ആക്‌സസ് ചെയ്യുന്നതിന്, യാത്രക്കാര്‍ etihad.com സന്ദര്‍ശിച്ച് സഹായ പേജിലെ 'ഗെറ്റ് ഇന്‍ ടച്ച്' വിഭാഗത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി. തുടര്‍ന്ന് അവര്‍ക്ക് ചാറ്റിന്റെ മെനു ഓപ്ഷനില്‍ യാത്രാ മാര്‍ഗനിര്‍ദേശങ്ങളും ട്രാന്‍സിറ്റ് വിവരങ്ങളും തെരഞ്ഞെടുക്കാം. ഈ ഓണ്‍ലൈന്‍ ഫീച്ചര്‍ അയാട്ടയുടെ ടിമാറ്റിക് സൊല്യൂഷന്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരങ്ങളാല്‍ സ്വയമേവ ഫീഡ് ചെയ്യപ്പെടുന്നുവെന്നും ഇത്തിഹാദിന്റെ ചീഫ് ഓപ്പറേഷന്‍സും ഗസ്റ്റ് ഓഫിസറുമായ ജോണ്‍ റൈറ്റ് പറഞ്ഞു.
യാത്രക്കാര്‍ക്ക് അവരുടെ യാത്രാ ഡോക്യുമെന്റേഷന്‍ ആവശ്യകതകള്‍ സ്ഥിരീകരിക്കുന്നതിന് ഇന്റര്‍നെറ്റ് തിരയുന്നതിനോ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നതിനോ വളരെയധികം സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത ഓട്ടോമേറ്റഡ് ഫീച്ചര്‍ ഒഴിവാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരെ അവരുടെ യാത്രയ്ക്കായി തയാറെടുക്കാന്‍ സഹായിക്കുന്നത് സുഗമമായ യാത്രാനുഭവത്തിനും നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുമുള്ള ഇതു പ്രധാന ഘടകമാണെന്ന് അയാട്ട സീനിയര്‍ വൈസ് പ്രസിഡന്റ് (പ്രൊഡക്ട്‌സ് ആന്‍ഡ് സര്‍വിസസ്) ഫ്രെഡറിക് ലെഗര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."