ക്രഷർ ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതിയെ തിരുവനന്തപുരം നഗരത്തിൽ നിന്ന് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പൊലിസ് പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവാമാണ് കേരള - തമിഴ്‌നാട് അതിർത്തിയിൽ കളിയിക്കാവിളയിൽ മലയാളി കരമന സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നൈറ്റ് പട്രോളിങ്ങിനിടെ തമിഴ്‌നാട് പൊലിസ് ആണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 11.45 നാണ് തമിഴ്‍നാട് പൊലിസ് വാഹനത്തിൽ ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു കണ്ടാണ് പൊലിസ് പരിശോധന നടത്തിയത്. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ് ഉണ്ടായിരുന്നതെന്ന് പൊലിസ് പറഞ്ഞു.
ദീപു 10 ലക്ഷം രൂപയുമായി വീട്ടിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയതായിരുന്നെന്ന് കുടുംബക്കാർ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റ് നടത്തുകയായിരുന്നു ദീപു. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനുമായാണ് 10 ലക്ഷം രൂപയുമായി പോയതാണെന്നാണു വീട്ടുകാരുടെ മൊഴി. പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയും സുഹൃത്തുക്കളും പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."