പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുണ്ടോ? കെ.എസ്.ആര്‍.സി.ടിയിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ റിക്രൂട്ട്‌മെന്റ്; പരീക്ഷയില്ലാതെ സര്‍ക്കാര്‍ ജോലി
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റ ഉടമസ്ഥതയിലുള്ള ബസുകല്‍ സര്‍വീസുകള്‍ നടത്തുന്നതിനായി വിവിധ തസ്തികളില്‍ അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കാണ് നിയമനം നടക്കുക. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി നിരവധി ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. താല്‍ക്കാലിക നിയമനമാണ് നടക്കുക.തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ 30,000 രൂപയുടെ ഡെപ്പോസിറ്റ് തുകയായി കെട്ടിവെയ്ക്കണം. ഈ തുക ഉദ്യോഗാര്‍ഥി താല്‍ക്കാലിക സേവനത്തില്‍ ഉള്ളിടത്തോളം കാലം സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിര്‍ത്തുന്നതാണ്. പിരിഞ്ഞ് പോകുമ്പോള്‍ മറ്റ് വിധത്തിലുള്ള നാശനഷ്ടങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തിരികെ നല്‍കുമെന്നാണ് വ്യവസ്ഥ. അപേക്ഷ നല്‍കേണ്ട അവസാന തീയതി നാളെ (ജൂണ്‍ 30) ആണ്.
തസ്തിക& ഒഴിവ്
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകളിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ താല്‍ക്കാലിക നിയമനം. കേരളത്തിലുടനീളം നിയമനം നടക്കും.
പ്രായപരിധി
55 വയസ്.
യോഗ്യത
* ഉദ്യോഗാര്‍ഥികള്‍ക്ക് MV ACT 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടായിരിക്കണം. മാത്രമല്ല MV ACT 1988 പ്രകാരമുള്ള കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം.
* അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസായിരിക്കണം.
* മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം.
ശമ്പളം
20,000 രൂപ മുതല്‍ 25,000 രൂപ വരെ.
ഉദ്യാഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ജൂണ്‍ 30നകം അപേക്ഷ നല്‍കണം.
അപേക്ഷ: click here
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."