HOME
DETAILS

ഹൈറിച്ച് തട്ടിപ്പ്: അന്വേഷണം ഏറ്റെടുക്കാതെ സി.ബി.ഐ

  
June 30 2024 | 03:06 AM

Highrich scam cbi investigation

 

\തൃശൂര്‍: ഹൈറിച്ച് നിക്ഷേപ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടി വൈകുന്നു. സംസ്ഥാന കോമ്പിറ്റന്റ് അതോറിറ്റി വഴിയാണ് സംസ്ഥാനം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ബഡ്‌സ് ആക്ട് അനുസരിച്ച് ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടത്തിയ തട്ടിപ്പായതിനാല്‍ കോമ്പിറ്റന്റ് അതോറിറ്റി ആവശ്യപ്പെട്ടാല്‍ സി.ബി.ഐ കേസ് അന്വേഷിക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ജുഡിഷ്യല്‍ അധികാരമുള്ള അതോറിറ്റിയാണ് ഇത്. സി.ബി.ഐ അന്വേഷണം വൈകുന്നതിന് പിന്നിൽ ദൂരൂഹതയെന്ന് ആരോപണമുയർന്നിട്ടുണ്ട്.

അതേസമയം, കേസില്‍ തന്റെ കൂടി പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് സി.ബി.ഐ അന്വേഷണം സംസ്ഥാനം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരനായ അനില്‍ അക്കര പറഞ്ഞു. നിയമപരമായ സാധ്യത ഇക്കാര്യത്തില്‍ തേടും. തനിക്കെതിരേ വിവിധയിടങ്ങളിൽ പോസ്റ്ററുകള്‍ പതിച്ചതിന് പിന്നിൽ ഹൈറിച്ച് കമ്പനിയുമായി ബന്ധപ്പെട്ടവരാണ്. കേസില്‍ രാഷ്ട്രീയം കലര്‍ത്തി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. തൃശൂരില്‍ ഹൈറിച്ച് കമ്പനിയുടെ നിക്ഷേപകരായി 400നടുത്ത് ആളുകളാണുള്ളത്. ഹൈറിച്ചിലെ അവസാനതട്ടിപ്പുകാരനെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാലേ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂവെന്നും അനില്‍ അക്കര പറഞ്ഞു.

 

2024 ഏപ്രില്‍ എട്ടിനാണ് ഹൈറിച്ച് കേസ് സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇ.ഡിയും കേസ് അന്വേഷിക്കുന്നുണ്ട്. ഹൈറിച്ച് കമ്പനിയുടെ 260 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു. കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് ഉടമകളായ കെ.ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ ചേര്‍ന്ന് നടത്തിയതെന്നാണ് ഇ.ഡിയുടെ നിലപാട്. ചേര്‍പ്പ് പൊലിസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

19 കേസുകള്‍ ചേര്‍പ്പ് ആസ്ഥാനമായ കമ്പനിക്കെതിരെ പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി കമ്പനി സമാഹരിച്ചതായി കണ്ടെത്തി. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടന്നത്.

ക്രിപ്‌റ്റോ കറന്‍സി വഴി 1000 കോടിയിലധികം രൂപ വിദേശത്തേക്ക് കടത്തിയതായി ഇ.ഡി കണ്ടെത്തിയതോടെ അന്വേഷണം വഴിത്തിരിവിലെത്തി. കേസില്‍ ഏതാനും കമ്പനി ലീഡര്‍മാര്‍ക്കും ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago