HOME
DETAILS

ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ വഴി സ്വര്‍ണം വാങ്ങാന്‍ സാധിക്കുമോ? അറിയേണ്ടതെല്ലാം

  
June 30 2024 | 06:06 AM

can-you-buy-gold-through-credit-card-emi

വീട്ടിലുള്ള മിക്കവാറും ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണുമടക്കം ക്രെഡിറ്റ് കാര്‍ഡിലെ ഇ.എം.ഐ സൗകര്യം ഉപയോഗിച്ച് സ്വന്തമാക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചില സാധനങ്ങളെല്ലാം ഇപ്പോഴും ഇ.എം.ഐ സൗകര്യം ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കാത്തവയാണ്. അവയില്‍ ഒന്നാണ് സ്വര്‍ണവും. 

ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധന അനുസരിച്ച് ഒരുമിച്ച് കുറച്ചധികം സ്വര്‍ണം വാങ്ങുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് നടക്കാത്ത കാര്യമാണ്. അതിന് ഇ.എം.ഐ സൗകര്യമുണ്ടെങ്കില്‍ എത്ര നന്നായെന്ന് വിചാരിക്കുന്നവരാണ് അധികവും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങാന്‍ കഴിയില്ലെന്നല്ല പറഞ്ഞുവരുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷതയായ ഇ.എം.ഐ സൗകര്യം അതിന് ലഭ്യമാകില്ലെന്നാണ്. 

മറ്റെല്ലാ പര്‍ച്ചേസും ചെയ്യുന്നതുപോലെ ക്രെഡിറ്റ് ഉപയോഗിച്ച് മുഴുവന്‍ തുകയും ഒരുമിച്ച് കൊടുത്തുകൊണ്ട് നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും. എന്നാല്‍ അത് ഇ.എം.ഐയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാന്‍ നിലവില്‍ സാധിക്കില്ല. അതിനായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ കൃത്യമായി നിര്‍ദ്ദേശം വെക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ് സ്വര്‍ണവ്യാപാരികള്‍. 

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ജൂലൈയില്‍ നടക്കാനിരിക്കെ, ഇക്കാര്യമാവശ്യപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം നല്‍കിയിരിക്കുകയാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍( എ.കെ.ജി.എസ്.എം.എ). ബജറ്റില്‍ ഇക്കാര്യം അംഗീകരിച്ചാല്‍ വിവാഹാവശ്യത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കടക്കം വലിയ നേട്ടമായിരിക്കും. 

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുക, പാന്‍കാര്‍ഡ് പരിധി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. നികുതിഭാരം കുറയുമ്പോള്‍ സ്വര്‍ണവിലയില്‍ ആനുപാതിക കുറവുണ്ടാകുമെന്നും ഇത് സാധാരണക്കാര്‍ക്ക് വളരെ ആശ്വാസമാകുമെന്നും വ്യാപാരികള്‍ പറയുന്നു.  

കൂടാതെ പാന്‍ കാര്‍ഡ് പരിധിയിലും ഇളവ് തേടിയിട്ടുണ്ട്. നിലവില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ഈ പരിധി 5 ലക്ഷം രൂപയാക്കി ഉയത്തണമെന്നുമാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഹണി ഭാസ്‌കറിനെതിരെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Kerala
  •  2 days ago
No Image

'നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം വിട്ടയക്കൂ...'; തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കരുതെന്നും സുപ്രിം കോടതി 

Kerala
  •  2 days ago
No Image

ബഹ്‌റൈനിലെത്തിയത് കുടുംബം പോറ്റാന്‍, മരിച്ചതോടെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ പ്രവാസി യുവതികള്‍ക്ക് കൂട്ട സംസ്‌കാരം

bahrain
  •  2 days ago
No Image

റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ; കടുത്ത വിമർശനവുമായി അമേരിക്ക

International
  •  2 days ago
No Image

ചേർത്തലയിൽ ഗോഡൗൺ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്

Kerala
  •  2 days ago
No Image

നടുറോഡിൽ മന്ത്രി പുത്രനും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം; മാധവ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  2 days ago
No Image

പാലക്കാട് ആദിവാസി മധ്യവയസ്കനെ ഹോംസ്റ്റേയിൽ പൂട്ടിയിട്ട് ക്രൂരമർദനം; പട്ടിണിക്കിട്ടത് ആറു ദിവസം

Kerala
  •  2 days ago
No Image

കോഴിക്കോട്ട് സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് തുടക്കമായി

Kerala
  •  2 days ago
No Image

ഗസ്സയില്‍ കൊന്നൊടുക്കല്‍ തുടരുന്നതിനിടെ ബന്ദി മോചനത്തിനും യുദ്ധം അവസാനിപ്പിക്കാനും 'അടിയന്തര ചര്‍ച്ച' ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി നെതന്യാഹു

International
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല; സംഘടനാപരമായ നടപടി മാത്രം മതിയെന്ന് കോണ്‍ഗ്രസ്

Kerala
  •  2 days ago