പൈലറ്റുമാരുടെ പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് മാറ്റിവെച്ച് ഡിജിസിഎ
ക്ഷീണം കുറയ്ക്കാൻ ലക്ഷ്യമിട്ട് പൈലറ്റുമാർക്കായി പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി നിയമങ്ങൾ നടപ്പാക്കുന്നത് രാജ്യത്തെ ഏവിയേഷൻ റെഗുലേറ്റർ വൈകിപ്പിച്ചതായി രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പുതുക്കിയ മാനദണ്ഡങ്ങൾ ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പൈലറ്റുമാർക്ക് വിശ്രമത്തിനായി അധിക സമയം നൽകിക്കൊണ്ട് പൈലറ്റ് ക്ഷീണം കുറയ്ക്കാൻ ലക്ഷ്യമിടുന്നു.
ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ ചട്ടങ്ങൾ നടപ്പാക്കുന്നത് വിപുലമായ കൂടിയാലോചനകൾക്ക് വേണ്ടിയാണ് വൈകിപ്പിക്കുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനകമ്പനികൾക്ക് കൂടുതൽ ചെലവ് വരുന്ന നിർദേശങ്ങൾക്കെതിരെ വിമാനകമ്പനികൾ പ്രതിഷേധിച്ച സാഹചര്യത്തിലാണ് തീരുമാനം. എല്ലാ ഘടകങ്ങളും പരിഗണിക്കാൻ മതിയായ സമയം ആവശ്യമായ സാഹചര്യത്തിലാണ് വൈകിപ്പിക്കൽ തീരുമാനം വന്നത്.
എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസിൽ നിന്ന് (എഫ്ഐഎ) റെഗുലേറ്ററിന് കുറഞ്ഞത് രണ്ട് കത്തുകളെങ്കിലും ലഭിച്ചിരുന്നു. ജനുവരി 8 ന് പുറത്തിറക്കിയ പുതുക്കിയ എഫ്‌ഡിടിഎൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് സമയവും കൂടുതൽ വിപുലീകരണവും ആവശ്യപ്പെട്ടാണ് കത്തുകൾ നൽകിയിരുന്നത്.
പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ്ഡിടിഎൽ) നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകളെ അറിയിച്ചിട്ട് രണ്ടാഴ്ച കടക്കുന്നതിന് മുൻപാണ് ഡിജിസിഎ തീരുമാനം മാറ്റിയത്. 2024 ജൂൺ 1 മുതൽ അപ്‌ഡേറ്റ് ചെയ്‌ത FDTL CAR (സിവിൽ ഏവിയേഷൻ ആവശ്യകതകൾ) നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും എയർലൈനുകൾ സ്വീകരിക്കണമെന്ന് റെഗുലേറ്റർ ഈ മാസം ആദ്യം FIA-യുമായുള്ള ആശയവിനിമയത്തിൽ അറിയിച്ചിട്ടുണ്ട്.
പുതുക്കിയ മാനദണ്ഡങ്ങൾ പൈലറ്റുമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ വരെ വിശ്രമം അനുവദിക്കുകയും രാത്രി ഓപ്പറേഷനുകളിൽ ലാൻഡിംഗുകളുടെ അളവ് രണ്ടായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."