HOME
DETAILS
MAL
കാവേരി പ്രശ്നം: കര്‍ണാടക ബസുകള്‍ക്ക് സുരക്ഷയൊരുക്കി പൊലിസ്
backup
August 30 2016 | 18:08 PM
ഗൂഡല്ലൂര്‍: കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഇന്നലെ കര്‍ഷകര്‍ ബന്ദിന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് നീലഗിരി ജില്ലയില്‍ കര്‍ണാടക ബസുകള്‍ പൊലിസ് സംരക്ഷണത്തില്‍ സര്‍വിസ് നടത്തി.
തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ളയില്‍ നിന്ന് ഊട്ടി വരെയാണ് പൊലിസ് സുരക്ഷയില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസുകള്‍ സര്‍വിസ് നടത്തിയത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസുകള്‍ ഇന്നലെ സാധാരണപോലെ സര്‍വിസ് നടത്തി. ചില സര്‍വിസുകള്‍ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
മാസങ്ങള്‍ക്ക് ശേഷം കാവേരി പ്രശ്നം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സംഘര്‍ഷം കാരണം കര്‍ണാടകയിലെ തമിഴരും തമിഴ്നാട്ടിലെ കന്നടക്കാരും ആശങ്കയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."