അത്തദ്കീർ ദ്വൈമാസ ക്യാമ്പയിന് തുടക്കമായി
മനാമ: സമസ്ത ബഹ്റൈൻ അത്തദ്കീർ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന് സമസ്ത കേന്ദ്ര ആസ്ഥാനത്ത് തുടക്കം കുറിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന ദ്വൈമാസ ക്യാമ്പയിനിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ തേങ്ങാപട്ടണം നിർവ്വഹിച്ചു.
ക്യാമ്പയിനിൻ്റെ ഭാഗമായി സമസ്തയുടെ മദ്റസകൾ കേന്ദ്രീകരിച്ച് വേനൽ അവധികാല പഠന ക്ലാസുകളും, മറ്റു വിജ്ഞാന സദസ്സുകളും സജ്ജീകരിച്ചിട്ടുണ്ട്. ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് യാസർ ജിഫ്‌രി തങ്ങൾ, SKSSF ജനറൽ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സ്വാഗതവും, സെക്രട്ടറി ശഹീം ദാരിമി കിനാലൂർ നന്ദിയും പറഞ്ഞു. നൗഷാദ് എസ്.കെ, ഹാഫിള് ശറഫുദ്ധീൻ മൗലവി, ഹംസ അൻവരി മോളൂർ, മുസ്തഫ കളത്തിൽ, മഹ്‌മൂദ് മാട്ടൂൽ, സൂപ്പി മുസ്‌ലിയാർ, സമസ്ത ബഹ്റൈൻ കോഡിനേറ്റർ അശ്റഫ് അൻവരി എളനാട്, തുടങ്ങിയ സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയാ നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."