മാതളനാരങ്ങ ഇങ്ങനെ കഴിച്ചാല്‍ ഗുണം കൂടും, ഈ തെറ്റുകള്‍ ചെയ്യരുത്..
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ് തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയ പഴമാണ് മാതളം. മാതളനാരങ്ങയില്‍ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.
എന്നാല്‍ ഇവയുടെ ഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിലെത്തിക്കാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്.
മാതളനാരങ്ങകള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ്. ഇതിന്റെ വിത്തുകള്‍ ഭക്ഷ്യയോഗ്യമാണ്. ജ്യൂസ് കഴിക്കുകയോ സ്മൂത്തികള്‍, സലാഡുകള്‍, മധുരപലഹാരങ്ങള്‍ എന്നിവ പോലുള്ള വിവിധ വിഭവങ്ങളില്‍ ചേര്‍ക്കുകയോ ചെയ്യാം.
ഒരേ സമയം ഒരുപാട് കഴിക്കുന്നത് ഒഴിവാക്കുക. മാതളനാരങ്ങളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. അരകപ്പോളം അളവില്‍ മാതളം കഴിക്കുന്നതാണ് ഉചിതം. ഇതിലധികം കഴിക്കുന്നത് ചിലരില്‍ വയറുവേദന, വയറിളക്കം, അല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
മാതളനാരങ്ങ ചിലരില്‍ അലര്‍ജിയ്ക്ക് കാരണമാകും. വീക്കം, ചൊറിച്ചില്‍, ശ്വസനബുദ്ധിമുട്ടുകള്‍ എന്നിവയുണ്ടാകാം. ഇത്തരം ബുദ്ധിമുട്ടുകളുണ്ടായാല്‍ ഉടന്‍ അവ കഴിക്കുന്നത് നിര്‍ത്തുകയും വൈദ്യസഹയം തേടുകയും ചെയ്യേണ്ടതാണ്.
മാതളനാരങ്ങകള്‍ക്ക് പുറമെയുള്ള തൊലിയില്‍ നിറവ്യത്യാസമോ പാടുകളോ ഉണ്ടാകും, എന്നിരുന്നാലും ഉള്ളിലെ വിത്തുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് ഇത് എല്ലായ്‌പ്പോഴും സൂചിപ്പിക്കുന്നില്ല. മാതളനാരങ്ങയുടെ കട്ടിയുള്ള
തൊലികള്‍ ഉള്ളിലെ വിത്തുകളെ സംരക്ഷിക്കുന്നു. പഴം കേടായി തോന്നുന്നുവെങ്കില്‍, അത് വലിച്ചെറിയുന്നതിന് മുമ്പ്, ഉള്ളിലെ അല്ലികള്‍ നല്ലതാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നല്ല പഴുത്ത മാതളനാരങ്ങയാണ് നല്ല രുചിയും മധുരവും നല്‍കുന്നത്. അതിന്റെ വലുപ്പത്തിനനുസരിച്ച ഭാരം ഉള്ളതും തിളക്കമുള്ളതുമായ ഫലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കും. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."