HOME
DETAILS

ക്ഷേമപെൻഷൻ കൂട്ടുമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം: വേണം 30,000 കോടി, പണമെവിടെ?

  
പ്രത്യേക ലേഖകൻ
July 11 2024 | 02:07 AM

The Chief Minister promises to increase  pensions

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ 'തിരുത്തലിന്' സർക്കാർ. ക്ഷേമപെൻഷനുകൾ വർധിപ്പിക്കുമെന്നും കുടിശ്ശികകൾ സമയബന്ധിതമായി തീർക്കുമെന്നും ഇന്നലെ നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക പ്രസ്താവന നടത്തി.

എന്നാൽ ക്ഷേമപെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും കുടിശ്ശികകളെല്ലാം കൊടുക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പു നൽകുേമ്പാഴും ഇതിനെല്ലാം പണമെവിടെ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. ഏതാണ്ട് 30,000 കോടി വേണം ഈ സാമ്പത്തിക വർഷം പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ. ജനപിന്തുണ വീണ്ടെടുക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിലും കടമെടുത്തു മുടിഞ്ഞ ഖജനാവ് എങ്ങനെ നിറക്കുമെന്നതാണ് പ്രശ്‌നം.

നികുതി പിരിവ് കാര്യക്ഷമമാക്കുമെന്ന് പറയുമ്പോഴും ഇത്രയും തുക വിനിയോഗിക്കാൻ എവിടെ നിന്ന് കണ്ടെത്തുമെന്ന് പ്രതിപക്ഷം ചോദിച്ചിട്ടുണ്ട്. കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയേക്കില്ല. നിലവിൽ വരുമാനത്തിന്റെ അറുപത് ശതമാനവും ശമ്പളവും പെൻഷനും നൽകാൻ വേണ്ടി വരും.

വരുമാനം വർധിപ്പിക്കുന്നതോടൊപ്പം ചിലവുകളിൽ മിതവ്യയം പാലിക്കുകയും സർക്കാർ സേവനങ്ങൾ ജനങ്ങളിൽ സുതാര്യമായും സങ്കീർണമല്ലാതെയും എത്തിക്കാനുള്ള പ്രത്യേക ഉത്തരവുകൾ ഈ മാസം 31നകം ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇതിനു മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതിനികുതിയേതര വരുമാനം പരമാവധി വർധിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നത്. നികുതിയേതര വരുമാന വർദ്ധനയ്ക്കായി വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഇതിനാവശ്യമായ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 സാധാരണക്കാർ ഉൾപ്പെടെ പാർട്ടിയിൽ നിന്നും അകന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് പാർട്ടി നിർദേശത്തെ തുടർന്ന് സർക്കാരിന്റെ തിരുത്തൽ നടപടികൾ സഭയിൽ പ്രഖ്യാപിച്ചത്. പ്രകടനപത്രികയിൽ പെൻഷൻ 2600 രൂപ ആക്കുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും എത്ര വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ക്ഷേമ പെൻഷൻ ഉൾപ്പെടെ 17 ഇനം പെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്നും ക്ഷേമ പെൻഷൻ ഇനിയും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ കുടിശ്ശികയിൽ ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരുന്ന് വിതരണത്തിനുള്ള ബില്ലുകളിലും വന്ന കുടിശികയും സപ്ലൈകോയുടെ കുടിശ്ശികയും സമയബന്ധിതമായി തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് തടസം കൂടാതെ ലഭ്യമാക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശ വാദം. സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ക്ഷേമ പെൻഷൻ  5മാസത്തെ കുടിശ്ശിക
നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ചു ഗഡുക്കൾ കുടിശ്ശികയാണ് നൽകാനുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025-26 ൽ മൂന്നു ഗഡുക്കളും വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിലവിൽ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 62 ലക്ഷം പേർക്ക് പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെൻഷനായി വിതരണം ചെയ്യുന്നത്.

 

ഡി.എ കുടിശ്ശിക 7 മാസത്തെ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ കുടിശ്ശികയിൽ ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവിൽ 2021 ജനുവരി 1 മുതൽ ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം വരെ ഏഴ് ഗഡുവാണ് കുടിശ്ശിക. ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും സർക്കാർ ജീവനക്കാർക്ക് നൽകാനുണ്ട്. ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും. 11ാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ഭാഗമായി നടപ്പിലാക്കിയ പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള കുടിശ്ശിക തുകയായ 600 കോടി രൂപ ഈ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യും.

 

The Chief Minister promises to increase pensions, Where is the required Rs 30,000 crore?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago