HOME
DETAILS

പാർട്ടി സമ്മേളനങ്ങൾ: പിണറായി വിരുദ്ധ ചേരിക്ക് ശക്തിപകർന്ന് വി.എസ് പക്ഷവും

  
രാജു ശ്രീധർ
July 11 2024 | 03:07 AM

The VS faction also strengthened the anti-Pinarayi camp


പത്തനംതിട്ട: സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങൾ ലക്ഷ്യമിട്ട് സി.പി.എമ്മിൽ സജീവമായ പിണറായി വിരുദ്ധചേരിക്ക് ശക്തിപകർന്ന് പഴയ വി.എസ് പക്ഷവും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ ജില്ലാ കമ്മിറ്റികളിൽ നിന്നുയർന്ന വിമർശനങ്ങൾ പിണറായി വിരുദ്ധചേരിയുടെ ശക്തിപ്രകടനം കൂടിയായാണ് വിലയിരുത്തുന്നത്. 


തോൽവിയിലും പിണറായിക്കെതിരേ രംഗത്തുവരാൻ നേതാക്കൾ മടികാണിച്ച സമയത്താണ് വിപ്ലവഭൂമിയായ ആലപ്പുഴയിൽനിന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ വിമർശനം ചൊരിഞ്ഞത്. സുധാകരനു പിന്നാലെ തോമസ് ഐസക്കും തുടർന്ന് എം.എ ബേബിയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതോടെ താഴെത്തട്ടിലും ഇതിന്റെ അലയൊലികൾ പ്രകടമായി. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം.എ ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വിഭാഗം അണിയറയിൽ ചരടുവലികൾ നടത്തുന്നതായാണ് വിവരം.

 
സി.പി.എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയോടെയാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവനും സമാന നിലപാടിലാണ്. എളമരം കരീം, കെ.കെ ശൈലജ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർക്കും നിലവിലെ അവസ്ഥയോട് യോജിപ്പില്ല. ഇ.പി ജയരാജൻ, പി.കെ ശ്രീമതി എന്നിവരുടെ മനസറിയാൻ ശ്രമം നടക്കുന്നതായും വിവരമുണ്ട്. 


 വി.എസ് അച്യുതാനന്ദൻ രോഗശയ്യയിലായതോടെ അസ്തമിച്ച പഴയ വി.എസ് പക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് വീണ്ടും രംഗത്തെത്തിയത് പിണറായി വിരുദ്ധ ചേരിക്ക് ശക്തി പകർന്നിട്ടുണ്ട്. പി.കെ ഗുരുദാസൻ കൊല്ലം ജില്ലാ അവലോകന യോഗത്തിൽ വികാരാധീനനായി സംസാരിച്ചതിന്റെ ആവേശത്തിലാണ് വി.എസ് പക്ഷം. 

The VS faction also strengthened the anti-Pinarayi camp



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  5 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  5 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  5 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  5 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  5 days ago