HOME
DETAILS

യുറുഗ്വായ്‌‍യെ വീഴ്ത്തി കൊളംബിയ ഫൈനലിൽ; കോപ അമേരിക്കയിൽ അർജന്റീന - കൊളംബിയ പോരാട്ടം

  
July 11, 2024 | 3:14 AM

copa america second semi final Columbia won

കോപ അമേരിക്ക ഫുട്ബോളിന്റെ ഫൈനൽ ലൈനപ്പായി. രണ്ടാം സെമിയിൽ കരുത്തന്മാർ നേർക്കുനേർ ഏറ്റുമുട്ടിയ മത്സരത്തിൽ യുറുഗ്വായ്‌‍യെ വീഴ്ത്തി കൊളംബിയ ഫൈനലിൽ എത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ സെമി വിജയം. 39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലേമയാണ് കൊളംബിയയ്ക്കായി ഗോൾ നേടിയത്. ഫൈനലിൽ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.

കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസിന്റെ ടച്ചുള്ള ഗോളിലായിരുന്നു കൊളംബിയയുടെ വിജയം. കോര്‍ണറിലൂടെ തനിക്ക് ലഭിച്ച പന്ത്, റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് പാസ് ചെയ്ത നൽകുകയും ജെഫേഴ്സൺ ലേമ അതു ഹെഡ് ചെയ്ത് ഗോൾ വലയിലേക്ക് കയറ്റുകയുമായിരുന്നു. ടൂര്‍ണമെന്റിൽ ജെയിംസ് റോഡ്രിഗസിന്റെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ മെസ്സിയെ മറികടന്ന് ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി.

നേരത്തെ ആദ്യ സെമിയിൽ കാനഡയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് മത്സരം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago