ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏതാണ് ? ഇത് ആളുകളെ കൊണ്ടുപോകുമോ? അറിയാം ലോകത്തിലെ വമ്പൻ വിമാനത്തിന്റെ വിശേഷങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏതാണെന്ന് ചോദിച്ചാൽ എല്ലാവരുടെയും ഉത്തരം ബോയിംഗ് 747-8 എന്നോ എയർബസ് A380 എന്നോ ആയിരിക്കും. എന്നാൽ ആ ഉത്തരം ഇനി പഴങ്കഥ ആകും. ബോയിംഗ് 747-8 നേക്കാൾ 30 മീറ്റർ നീളവും എയർബസ് A380 നേക്കാൾ 35 മീറ്റർ നീളവും ഉള്ള പടുകൂറ്റൻ വിമാനമാണ് അണിയറയിൽ ഒരുങ്ങുന്നത്.
"ലോകത്തിലെ ഏറ്റവും വലിയ വിമാനം" എന്ന് വിളിക്കപ്പെടുന്ന വിൻഡ് റണ്ണർ ആണ് ആകാശത്തിലെ ഏറ്റവും വലിയ പറവയായി പറക്കാൻ ഒരുങ്ങുന്നത്. യുഎസിലാണ് വിമാനം വികസിപ്പിക്കുന്നത്. Radia WindRunner-ൻ്റെ നീളം 108.51 മീറ്ററായിരിക്കും. ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് റാഡിയയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് ലൻഡ്‌സ്ട്രോമാണ്. വിൻഡ് റണ്ണർ ഗിഗാവിൻഡ് സംരംഭത്തെ പിന്തുണയ്ക്കും.
സാധാരണ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി എവിടെയും ഇറക്കാൻ സാധിക്കുന്നതായിരിക്കും ഈ വിമാനം. ശരിയായ വിമാനത്താവളത്തിന് പകരം നടപ്പാതയുള്ള ലാൻഡിംഗ് സ്ട്രിപ്പ് മാത്രമേ ഈ വിമാനത്തിന് ഇറങ്ങാൻ ആവശ്യമുള്ളൂ. കാറ്റാടിപ്പാടങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ ഭീമാകാരമായ വിൻഡ് ടർബൈൻ ബ്ലേഡുകൾ ഒരു തീരത്ത് നിന്ന് മറ്റൊരു തീരത്തേക്ക് കൊണ്ടുപോകാനായിരിക്കും ഈ വിമാനം ഉപയോഗിക്കുക.
പരുക്കൻ ലാൻഡിംഗ് സ്ട്രിപ്പുകളിൽ ഇറങ്ങാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ ടർബൈനുകൾ ഗ്രിഡ് കപ്പാസിറ്റി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും ഊർജ്ജ വില കുറയ്ക്കുമെന്നും കാർബൺ ബഹിർഗമനം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലേക്ക് വലിയ ബ്ലേഡുകളുടെ ഗതാഗതം സാധ്യമാക്കുന്നതിലൂടെ കൂടുതൽ കാറ്റാടിപ്പാടങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും.
അതിന് പുറമെ, ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വലിയ അളവിലുള്ള വസ്തുക്കൾ കൊണ്ടുപോകുന്നതിനും ഈ വിമാനം ഉപയോഗപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."