റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പുത്തൻ പരീക്ഷണവുമായി ദുബൈ
ദുബൈ: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പുത്തൻ പരീക്ഷണവുമായി ദുബൈ.റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ആരംഭിച്ചിരിക്കുകയാണ്.
സ്മാർട്ട് വെഹിക്കിൾ പരീക്ഷണത്തിലൂടെ ട്രാഫിക് വഴിതിരിച്ചുവിടലുകൾ പരിശോധിക്കുന്നതും,റോഡുകളിലെ കേടുപാടുകൾ കണ്ടെത്തുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ എഐയുടെ സഹായത്തോടെ ചെയ്യാൻ കഴിയുന്ന ഒരു വാഹനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗതാഗത സുരക്ഷ ശക്തമാക്കാനും റോഡ് ശൃംഖലയുടെ ഗുണനിലവാരം മെച്ചപെടുത്താനുമാണ് സ്മാർട്ട് വെഹിക്കിൾ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
റോഡുകളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ശേഖരിക്കുന്നതിനും അവ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സാങ്കേതിക മാനദണ്ഡങ്ങളും സവിശേഷതകളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുമുള്ള ഉയർന്ന കൃത്യതയുള്ള സാങ്കേതിക ഉപകരണങ്ങൾ ഈ സ്മാർട്ട് വാഹനത്തിൽ തയ്യറാക്കിയിട്ടുണ്ട്.
ക്യാമറകൾ, സെൻസറുകൾ, മറ്റു സാങ്കേതിക ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ ഈ വാഹനം റോഡിലെ കേടുപാടുകൾ കണ്ടെത്തുന്നതിനും മനുഷ്യ ഇടപെടലില്ലാതെ തന്നെ അത് സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യറാക്കുന്നതിനും അവ കൃത്യമായി സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനും പ്രാപ്തമാണ്.
ദുബൈയുടെ നഗരസൗന്ദര്യം നിലനിർത്തുന്നതിനൊപ്പം വാഹനങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരതയ്‌ക്കും ഈ സ്മാർട്ട് വാഹനം സംഭാവന നൽകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. പരമ്പരാഗത ഫീൽഡ് പരിശോധനകളെക്കാളും എളുപ്പത്തിൽ ഈ മാർഗത്തിലൂടെ പരിശോധന പൂർത്തിയാക്കാൻ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."