HOME
DETAILS

മസാസ് ഉബൈദത്ത്; ഇസ്‌റാഈല്‍ തടവറകളിലെ കൊടുംക്രൂരതകളുടെ തെളിവാണ് ജീവച്ഛവമായ ഈ ചെറുപ്പക്കാരന്‍

  
Web Desk
July 12, 2024 | 2:39 AM

Masaz Ubaydat as evidence of brutality in Israeli prisons

ഗസ്സ: ഇസ്‌റാഈല്‍ നടത്തുന്ന കൊടുംക്രൂരതകള്‍ക്കു മേല്‍ അല്‍പമെങ്കിലും ശങ്ക ബാക്കി നില്‍ക്കുവന്നവരുണ്ടെങ്കില്‍ കാണുക  മസാസ് ഉബൈദത്ത് എന്ന 37കാരനെ. വിരിഞ്ഞ നെഞ്ചും ഉറച്ച മസിലുകളുമുണ്ടായിരുന്ന, ഒരു ബോഡി ബില്‍ഡറായിരുന്ന, കരുത്തുറ്റ ചെറുപ്പക്കാരനെ കാണുക. ശരീരമാകെ മെലിഞ്ഞ് മസിലുകളെല്ലാം വാര്‍ന്നൊഴിഞ്ഞ് വിറച്ച് വിറച്ച് പരസഹായമില്ലാതെ ഒരടി പോലും വെക്കാനാവാതെ അയാള്‍ നടന്നു വരുന്നത് കാണുക. ശൂന്യതയിലേക്ക് കണ്ണു നട്ട് അയാള്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ പോലും അവ്യക്തമാണ്. ഭീതി നിറഞ്ഞു നില്‍ക്കുന്ന കണ്ണുകള്‍ കണ്ടു നില്‍ക്കുന്നവരെ പോലും വല്ലാതെ അസ്വസ്ഥമാക്കും. ഒമ്പതു മാസത്തെ ഇസ്‌റാഈല്‍ ജയില്‍ വാസം അയാളെ ആക്കിത്തീര്‍ത്തതാണിങ്ങനെ. ഒക്ടോബറിലാണ് ഉബൈദത്തിനെ സയണിസ്റ്റ് സൈന്യം അറസ്റ്റ്‌ചെയ്യുന്നത്. രണ്ടുകൈകളുടെ ചലനശേഷിയും നഷ്ടമായിരിക്കുന്നു ഉബൈദത്തിന്. ഏറെക്കുറേ ഓര്‍മശേഷിയും നഷ്ടമായതായതായി കുടുംബാംഗങ്ങള്‍ പറയുന്നു.  

പട്ടിണിക്കിടല്‍, കൊടും ചൂടിലും തണുപ്പിലും അടച്ചിടല്‍, വൈദ്യുതാഘാതമേല്‍പ്പിക്കല്‍, വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിക്കല്‍, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, തൂണില്‍ കൈകാലുകള്‍ ബന്ധിപ്പിച്ച് മര്‍ദിക്കല്‍ തുടങ്ങി യു.എസിന്റെ കുപ്രസിദ്ധ തടവറയായ ഗോണ്ടാനാമോ മാതൃകയിലുള്ള പീഡനമുറകളാണ് സയണിസ്റ്റുകള്‍ ഫലസ്തീനികളോട് ചെയ്യുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 

താനനുഭവിച്ച വാക്കുകള്‍ക്കതീതമായ അതിഭീകര ക്രൂരതകളെ കുറിച്ച് മുറിഞ്ഞു വീഴുന്ന വാക്കുകളില്‍ ഉബൈദത്ത് പറയുന്നതിങ്ങനെ

'അല്‍നഖബ് തടവറ ഒരു ഗ്വണ്ടനാമോ പോലെയായിരുന്നു. മനസ്സില്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര ക്രൂരതകള്‍. കൊലപാതകം, മര്‍ദ്ദനം, പട്ടിണി, രോഗം. രണ്ടായിത്തോളം മനുഷ്യര്‍. പലര്‍ക്കും ഗുരുതരമായ രോഗങ്ങള്‍. അതിഗുരുതരമായ രോഗങ്ങള്‍. സങ്കല്‍പിക്കാനാവാത്ത അവസ്ഥ. അവര്‍ക്ക് അല്ലാഹു മാത്രമേയുള്ളൂ'

രോഷവും നിസ്സഹായതയും നിറഞ്ഞ വാക്കുകളിലേക്ക് ഇതു കൂടി അയാള്‍ ചേര്‍ത്തു വെക്കുന്നു. 
'ഞാനവരെ വിട്ടു പോന്നിരിക്കുന്നു. ഞങ്ങളുടെ മരണവും ഒന്നിച്ചായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു പോവുകയാണ്' 

അഞ്ചു മക്കളുടെ പിതാവാണ് ഈ ചെറുപ്പക്കാരന്‍. ഉബൈദത്ത് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായി ഫലസ്തീന്‍ തടവുകാര്‍ക്കായുള്ള എന്‍.ജി.ഒ ഫലസ്തീന്‍ പ്രസണേര്‍സ് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. അത്യന്തം ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് ഉബൈദത്തെന്നും അവര്‍ പറയുന്നു. നേരത്തെയും ഇയാളെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമ്പതുമാസമായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിവരുന്നത് എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ക്രൂരമായ ആക്രമണമാണ്. അതിനൊപ്പം തന്നെ വെസ്റ്റ് ബാങ്കില്‍നിന്നുള്‍പ്പെടെ ഫലസ്തീനികളെ നിയമവിരുദ്ധമായി പിടികൂടി കൊണ്ടുപോകുന്നുമുണ്ട്. ഒക്ടോബര്‍ മുതല്‍ പതിനായിരത്തോളം പേരെയാണ് ഇത്തരത്തില്‍ ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്കില്‍നിന്ന് മാത്രം അറസ്റ്റ്‌ചെയ്തു കൊണ്ടുപോയത്. കുട്ടികളുള്‍പ്പെടെ ഇത്തരത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെയെല്ലാം കൊടിയ മര്‍ദനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കുമാണ് ഇരയാക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  25 days ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  25 days ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  25 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  25 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  25 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  25 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  25 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  25 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  25 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  25 days ago