എ പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു
മസ്കത്ത് : മസ്കത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഓർമ്മകളിലെ ഉണ്ണ്യേട്ടൻ എന്ന പേരിൽ അന്തരിച്ച മുസ്ലിം ലീഗ് നേതാവ് എ.പി. ഉണ്ണികൃഷ്ണൻഅനുസ്മരണം സംഘടിപ്പിച്ചു. . മലപ്പുറം ജില്ലാ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ വാഹിദ് ബർക്ക അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.അഷ്റഫ് പോയ്ക്കര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.കേന്ദ്ര കമ്മിറ്റി നേതാക്കളായ മുജീബ് കടലുണ്ടി ,ഷമീർ പാറയിൽ,പി.എ.വി. അബൂബക്കർ,നവാസ് ചെങ്കള,മസ്കത്ത് കെഎംസിസി മലപ്പുറം ജില്ലാ ട്രഷറർ നജ്മുദ്ദീൻ മങ്കട,സി.വി.എം. ബാവ വേങ്ങര,അമീർ കാവനൂർ,മുഹമ്മദ് വാണിമേൽ,യാക്കൂബ് തിരൂർ,മുഹമ്മദ് കുട്ടി, ദാരിമിഫൈസൽ, മുഹമ്മദ് വൈക്കം,നിയാസ് പുൽപ്പാടൻ,
അബ്ദുൽ അസീസ് തൃക്കാക്കര,റഫീഖ് ശ്രീകണ്ഠപുരം,ഷഫീർ കോട്ടക്കൽ,മുർഷിദ് തങ്ങൾ,സുഹൈൽ എടപ്പാൾ എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നജീബ് കുനിയിൽ സ്വാഗതവും സെക്രട്ടറി ഫിറോസ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."