ഗ്രീൻ വേൾഡ് അവാർഡ് നേട്ടവുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി
ദുബൈ:യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷനിൽ നിന്നുള്ള ഗ്രീൻ വേൾഡ് അവാർഡ് കരസ്ഥമാക്കി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) . എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
RTA wins Global Gold at Green World Awards for Route 2020's Environmental Sustainability Practices#WamNews https://t.co/e4WqbTANYq pic.twitter.com/9qeqOfVpZF
— WAM English (@WAMNEWS_ENG) July 11, 2024
റൂട്ട് 2020 പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്ലോബൽ ഗോൾഡ് വിന്നർ വിഭാഗത്തിലാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിരതയിലൂന്നിയുള്ള വികസന നയങ്ങൾ, കാർബൺ ബഹിർഗമനം കുറയ്ക്കൽ തുടങ്ങിയ മേഖലകളിലുള്ള ശ്രദ്ധേയമായ നേട്ടങ്ങൾക്കാണ് ഈ അവാർഡ് നൽകുന്നത്.
റൂട്ട് 2020 പദ്ധതി നടപ്പിലാക്കുന്ന അവസരത്തിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി കൈകൊണ്ടിട്ടുളള പരിസ്ഥിതി സംരക്ഷണ നയങ്ങൾ, ഏതാണ്ട് 35319 ടൺ കാർബൺ ബഹിർഗമനം തടയുന്നതിനായി കൈകോണ്ട നടപടികളുമാണ് എന്നിവയാണ് ഈ അവാർഡ് കൈവരിക്കുന്നതിന് സഹായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."