HOME
DETAILS

കാത്തിരിപ്പുകളുടെ കോളംബിയൻ കീരിട സ്വപ്നങ്ങൾ

  
Ajay Sudha Gopal
July 12, 2024 | 5:56 PM

Colombian torn dreams of waiting

ഷാർലറ്റ് ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിലെ സെമിഫൈനലിൽ ഉറുഗ്വായിക്കെതിരെ 10 പേരായി ചുരുങ്ങിയിട്ടും പോരാട്ടം വീര്യം കൊണ്ട് തങ്ങളുടെ സ്വപ്ന ഫൈനൽ സാക്ഷാത്കരിച്ച കൊളബിയൻ താരങ്ങളും ഗ്യാലറിയും ഒന്നടങ്കം വികാരാധീനാരായി കണ്ണീരോഴുക്കുന്ന കാഴ്ച്ച ഏതൊരു ഫുട്ബോൾ ആരാധകന്റെയും മനം ഉരുക്കുന്നതായിരുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും പേറി കഴിഞ്ഞ കാലങ്ങളിൽ കോപ്പയുടെ സെമിയിൽ അടിതെറ്റി വീഴുന്ന കൊളംബിയ വർഷങ്ങൾക്കു ശേഷം കോപ്പയുടെ  സ്വപ്ന ഫൈനലിലേക്ക് ടിക്കറ്റ് എടുത്തിരിക്കുകയാണ്.

WhatsApp Image 2024-07-12 at 23.23.15.jpeg

 ക്യാപ്റ്റൻ ജെയിംസ് റോഡിഗ്രസിന്റെ കീഴിൽ തുടർച്ചയായി 28  മത്സരങ്ങൾ അപരാജിതരായി മുന്നേറുകയാണ് കൊളംബിയ.കൊളംബിയക്ക് ഫൈനലിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയാണ് എതിരാളികൾ. ഫൈനൽ  ഒരിക്കലും കോളമ്പിയക്ക് അത്ര എളുപ്പമായിരിക്കില്ല.
 എന്നാൽ നായകൻ ജെയിംസ് റോഡിഗ്രസും സംഘവും പൊരുതാൻ ഉറച്ചിറങ്ങുമ്പോൾ മത്സരം തീപാറും. തന്റെ പതിമൂന്ന് വർഷത്തെ കരിയറിൽ  ആദ്യമായി ദേശീയ ടീമിനായി ഒരു ഫൈനലിന് ബൂട്ട് കെട്ടാൻ ഒരുങ്ങുന്ന റോഡിഗ്രസ് ഏതൊരു ഫുട്ബോൾ താരത്തെ പോലെയും തന്റെ രാജ്യത്തിനായി ഒരു ഇന്റർനാഷണൽ കിരീട നേട്ടമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായാണ് ഇറങ്ങുന്നത്.

hjmgch.JPG

2001-ശേഷം 23 വർഷത്തെ കാത്തിരിപ്പിനോടുവിൽ ഫൈനൽ പ്രവേശനം നേടിയ കൊളംബിയ കിരീടത്തിൽ കുറവൊന്നും ആഗ്രഹിക്കുന്നില്ല. ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും, എതിരാളികളായി എത്തുമ്പോൾ തന്നെ കളിയും കളവും അർജന്റീനക്ക് അനുകൂലമായി ലോകം വാഴ്ത്തി പാടും, അതിനെതിരെ നിന്ന് പൊരുതാൻ കച്ചകെട്ടിയിറങ്ങുന്ന കൊളംബിയക്ക് കൂട്ടാവുന്നത് തങ്ങൾ താണ്ടി വന്ന കനൽ വഴികൾ തന്നെയാണ്.

ghjnfg.JPG

ഉറുഗ്വായുമായുള്ള സെമി വിജയ ശേഷം കണ്ണീരണിയുന്ന കോളമ്പിയൻ നായകന്റെ മകൾ സലോമിയെ പോലെ എത്ര കുരുന്നുകൾ,എത്ര യെത്ര യുവത്വങ്ങൾ,ഇത്ര കാലം തങ്ങളുടെ വിജയത്തിനായി കാത്തിരുന്ന ഇന്നും തങ്ങളുടെ വിജയത്തെ ഹൃദയത്തോട് ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന ഒരു ജനതയ്ക്കായി  തങ്ങളുടെ ഫുട്ബോൾ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനാണ്  അവർ ഫൈനലിനായി ഹാർട്ട് റോക്ക് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. അവർ ലോകത്തിന്റെ സ്തുതിപാടകരിൽ നിന്ന് അകലെയാണ് എന്നാൽ ഫുട്ബോൾ ഹൃദയം കൊതിക്കുന്ന ഒരു ജനതയുടെ നാഡിയിടിപ്പുമായണ് അവർ കളത്തിൽ ഇറങ്ങുന്നത് വിജയത്തിൽ കുറവൊന്നും ആ ജനതയും കോളംബിയൻ ഫുട്ബോൾ ലോകവും ആ​ഗ്രഹിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago