ഡാന്‍സ് ബാര്‍ നര്‍ത്തകിമാര്‍ക്കു നേരെ പണമേറ് പാടില്ലെന്ന് കോടതി
ന്യൂഡല്‍ഹി: ഡാന്‍സ് ബാറിലേ നര്‍ത്തകിമാര്‍ക്ക് നേരെ പണമെറിയാന്‍ പാടില്ലെന്ന് സുപ്രിം കോടതി. സംസ്കാരത്തിന് യോജിക്കാത്തതും സ്ത്രീകളുടെ മാന്യതയ്ക്കു വിരുദ്ധവുമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകളുമായി ബന്ധപ്പെട്ടു പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് ആറു മാസത്തെ സമയം കോടതി അനുവദിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ മഹാരാഷ്ട്ര നിയമസഭ ഡാന്‍സ് ബാര്‍ റെഗുലേഷന് ബില്‍ പാസാക്കിയിരുന്നു.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാര്‍ ഉടമകള്‍ അല്ലെങ്കില്‍ നടത്തിപ്പുകാര്‍ക്ക് നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും.
പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെയായിരിക്കണം ഡാന്‍സ് ബാറുകള്‍. ഇവയുടെ സമയം വൈകിട്ട് ആറു മുതല്‍ 11.30 വരെയാക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."