HOME
DETAILS

ജീര്‍ണിച്ച് മാലിന്യത്തില്‍ കുരുങ്ങി ജോയിയുടെ മൃതദേഹം

  
Web Desk
July 15, 2024 | 5:33 AM

Joey's body found news123

തിരുവനന്തപുരം: കാണാതായി മൂന്നു നാള്‍ കഴിഞ്ഞ് ഒടുവില്‍ ജോയിയുടെ മൃതദേഹം കിട്ടുമ്പോള്‍ ആ ശരീരം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. മനുഷ്യ വിസര്‍ജ്ജ്യം ഉള്‍പെടെ മാലിന്യം നിറഞ്ഞ ആ തോട്ടില്‍ മാലിന്യക്കൂമ്പാരത്തിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന രൂപത്തിലായിരുന്നു അയാള്‍. 

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായിടത്തു നിന്നും വെറും ഒരു കിലോമീറ്റര്‍ അകലെ തകരപ്പറമ്പ് കനാലിലാണ് ജോയിയുടെ മൃതദേഹം പൊങ്ങിയത് . തോടിന്റെ സമാന്തര ടണലുകളില്‍ നിന്ന് വെള്ളം പാര്‍വതീപുത്തനാറിലേക്ക് ഒഴുകിയെത്തുന്ന വഴിക്കുള്ള കൈവരിയാണിത്. ജോയിയുടെ മൃതദേഹം കൈവരികളിലൂടെ ഒഴുകിപ്പോകാമെന്ന്  പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എവിടെ വരെ മൃതദേഹം ഒഴുകിയെത്താം എന്നതായിരുന്നു ആശങ്ക. എന്നാല്‍ കരുതിയത് പോലെ സബ് ടണലുകള്‍ വഴി കനാലിലേക്ക് തന്നെ മൃതദേഹം ഒഴുകിയെത്തി.

പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തകരപ്പറമ്പ് ചിത്രാഹോമിന്റെ പിറകിലെ കനാലില്‍. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയും കലക്ടറടക്കം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ് മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കും. ജോയിയുടെ അമ്മയെ അടക്കം എത്തിച്ച് മൃതദേഹം സ്ഥിരീകരിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

രാവിലെ 9.30യോടെ ടണലിലേക്ക് നാവികസേന ഇറങ്ങി പരിശോധന തുടങ്ങവേയാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  7 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  7 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  7 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  7 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  7 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  7 days ago