മാത്‍സ് ഒളിപ്യാഡ് ആദ്യഘട്ടം സെപ്റ്റംബർ 8ന്
ഗണിതത്തിൽ അഭിരുചിയും ഉപരി പഠനതാൽപര്യവുമുള്ള വിദ്യാർഥികളെ പ്രോത്സാഹപ്പിക്കുന്ന മാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ പങ്കെടുക്കാൻ 8, 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓഗസ്റ്റ് 12 വരെ റജിസ്റ്റർ ചെയ്യാവുന്നതാണ്. കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സും, ഹോമി ഭാഭ സെന്റ്റർ ഫോർ സയൻസ് എജ്യൂക്കേഷനും സംഘടിച്ചാണ് മാത്തമാറ്റിക്സ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നത്.
1. ആദ്യഘട്ടം : യോഗ്യതാ പരീക്ഷ
ആദ്യഘട്ടമായ 3-മണിക്കൂർ യോഗ്യതാ പരീക്ഷ മേഖലാടിസ്ഥാനത്തിൽ സെപ്റ്റംബർ 8ന് രാവിലെ 10 മുതലായിരിക്കും നടത്തുക. കേരളത്തിലും കേന്ദ്രങ്ങളുണ്ടായിരിക്കുന്നതായിരിക്കും. താൽപര്യമുള്ള സ്കൂളുകൾക്കു കേന്ദ്രമായി 16 വരെ റജിസ്റ്റർ ചെയ്യാവുന്നതാണ്. സെന്റർ വഴിയോ അല്ലങ്കിൽ നേരിട്ടോ ഓഗസ്‌റ്റ് 12 വരെ റജിസ്‌റ്റർ ചെയ്യാം, നവോദയ കേന്ദ്രീയ വിദ്യാലയങ്ങൾ വഴി റജിസ്‌റ്റർ ചെയ്യാനുള്ള ഫീസ് 180 രൂപയാണ്. മറ്റു സ്‌കൂളുകൾ വഴിയോ നേരിട്ടോ ആണെങ്കിൽ 300 രൂപയാകും. ഫോമുൾപ്പെടെ റജിസ്ട്രേഷനുള്ള വിവരങ്ങൾ https:// ioqm.manageexam.com m എന്ന സൈറ്റിൽ ലഭ്യമാണ്. മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് ഘട്ടത്തിന്റെ ചുമതലകൾ ഏറ്റിരിക്കുന്നത്. പരീക്ഷയെ കുറിച്ചറിയാൻ : www.mtai.org.in.
2005 ഓഗസ്റ്റ് ഒന്നിനു മുൻപോ 2012 ജൂലൈ 31ന് ശേഷമോ അപേക്ഷകരുടെ ജനനം ആകാൻ പാടില്ല. നെഗറ്റീവ് മാർക്കില്ലാത്ത ഒഎം ആർ രീതിയിലാകും പരീക്ഷകൾ നടത്തുക. 2 മാർക്കു വീതമുള്ള 10 ചോദ്യവും, 3 മാർക്കു വീതമുള്ള 10 ചോദ്യവും, 5 മാർക്കു വീതമുള്ള 10 ചോദ്യവുമാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2. രണ്ടാം ഘട്ടം - റീജനൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ്: നവംബർ 3ന്, ഉച്ചകഴിഞ്ഞ് 1 മുതൽ 4 വരെയാകും, 6 ചോദ്യങ്ങളാവും ഉണ്ടാവുക. ഓരോന്നിലും തെളിവുകൾ വിവരിച്ചെഴുതി ബോധ്യപ്പെടുത്തണം.
3. മൂന്നാം ഘട്ടം - ഇന്ത്യൻ നാഷനൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ്: 2025 ജനുവരി ഉച്ചയ്ക്ക 12 മുതൽ 4.30 വരെ (നാലര മണിക്കൂർ) 6 ചോദ്യം. ഓരോന്നിലും വിശദമായ തെളിവെഴുതി ബോധ്യപ്പെടുത്തണം.
മറ്റു വ്യവസ്‌ഥകൾ;
കഴിഞ്ഞ വർഷത്തെ വ്യവസ്ഥകൾ വലിയ തോതിൽ മാറ്റം വരുത്തിയിട്ടില്ല. ക്വാളിഫയർ പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടണം. 8, 9, 10, 11 ക്ലാസുകാരെ എ കാറ്റഗറി എന്നും 12-ാം ക്ലാസുകാരെ ബി കാറ്റഗറി എന്നുമായി വിഭജിക്കും. ഇന്ത്യയെ 31 റീജനുകളായിട്ടാണ് വിഭജിച്ചിട്ടുള്ളത്. കേരളവും ലക്ഷദ്വീപും ചേരുന്നത് ഒരു റീജൻ ആയിയാണ്. ഓരോ റീജനിലിൽ നിന്നും കാറ്റഗറി എ വിഭാഗത്തിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന 200 പേരെയും, കാറ്റഗറി ബി വിഭാഗത്തിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന 40 പേരെയും രണ്ടാം ഘട്ടത്തിലേക്കു തിരഞ്ഞെടുക്കുന്നതായിരിക്കും. ശേഷം രണ്ടാം ഘട്ടത്തിൽ എ, ബി എന്ന വിഭാഗങ്ങളിൽ നിന്നും ഏറ്റവും മുകളിൽ എത്തുന്ന 30 / 6 പേരെ മൂന്നാം ഘട്ടത്തിലെക്കായിയും തിരഞ്ഞെടുക്കുന്നതാകും. കാറ്റഗറി എ വിഭാഗത്തിൽ 5 പെൺകുട്ടികൾക്കു കൂടുതലായി സിലക്ഷൻ നൽകിയിരിക്കും.
മൂന്നാം ഘട്ടത്തിൽ ദേശീയതലത്തിലായി എ, ബി എന്നീ വിഭാഗങ്ങളിലേറ്റവും ഉയർച്ചയിലെത്തുന്ന 48 /12 പേർക്ക് ഐ.എൻ.എം.ഒ അവാർഡ് സമ്മാനിക്കും. കാറ്റഗറി എ വിഭാഗത്തിൽ 5 പെൺകുട്ടികൾക്ക് അവാർഡ് നൽകും.
അവാർഡ് ലഭിച്ചവർക്കു മുംബൈയിൽ വച്ച് ഏപ്രിൽ-മേയ് മാസങ്ങളിലായി ഒരു മാസത്തെ വിശേഷ പരിശീലനവും നൽകുന്നതാണ്. കൂടാതെ ഇവർക്കു സർട്ടിഫിക്കറ്റും സമ്മാനപ്പുസ്തകങ്ങളുമുണ്ട്. സമർഥർക്ക് ഇന്റർ നാഷനൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ്, ഏഷ്യ-പസിഫിക് മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്, യൂറോ പ്യൻ ഗേൾസ് മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് എന്നിവയിൽ വിദേശത്തു പോയി പങ്കെടുക്കാനുള്ള അവസരം ലഭിക്കുകുയും ചെയ്യുന്നു.
കൂടുതൽ അറിയാനായി : ചീഫ് കോഓർഡിനേറ്റർ ഓഫ് ക്സാമിനേഷൻസ്, മാത്തമറ്റിക്കൽ ഒളിംപിഡ്സ്, ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, വി.എൻ പുറവ് മാർഗ്, മാൻഖുർദ്, മുംബൈ -400088. ഫോൺ: 7483386697,
[email protected].
content highlight : Maths Olympiad first phase on September 8
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."