കേരള വനഗവേഷണ സ്ഥാപനത്തില്‍ ജോലിയവസരം; ഇന്റര്‍വ്യൂ മുഖേന ജോലി നേടാം
കേരള വനഗവേഷണ സ്ഥാപനത്തില്‍ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോ ഒഴിവിലേക്ക് താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 18 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ ചുവടെ,
തസ്തിക
Transcriptome, methylome and small RNA analysis to identify the chronological age of flowering in bamboso എന്ന ഗവേഷണ പദ്ധതിയിലേക്കാണ് ജോലിക്കാരെ തെരഞ്ഞെടുക്കുന്നത്.
ആകെ ഒരു ഒഴിവാണുള്ളത്.
യോഗ്യത
എം.എസ്.സി ബോട്ടണി/ തത്തുല്യം.
പ്രായപരിധി:
36 വയസ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
ഫെല്ലോഷിപ്പ് :
പ്രതിമാസം 22,000 രൂപ.
അഭിമുഖം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 18ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: click here
kerala forest research institute fellowship program
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
മത്സ്യബോര്‍ഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി യില്‍ ബി.ടെക്ക്/ എം.സി.എ.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആയി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 21 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ശേഷം.
പ്രതിമാസം: 25000 രൂപയാണ് വേതനം.
താല്‍പര്യമുള്ളവര്‍ കമ്മീഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം, തൃശൂര്‍ - 680 002 എന്ന വിലാസത്തിലോ, നേരിട്ടോ, ഇമെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fisheries.kerala.gov.in. ഇമെയില്‍: [email protected]. ഫോണ്‍ : 0487 – 2383088.
ഫിനാന്‍സ് മാനേജര്‍
സംസ്ഥാന ഫോറസ്റ്റ് വികസന ഏജന്‍സിയിലേക്ക് (എസ് എഫ് ഡി എ) ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: www.forest.kerala.gov.in, ഫോണ്‍: 9447979006.
പ്രോജക്ട് ഫെലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2025 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു വര്‍ഷത്തെ കാലയളവില്‍ ഒരു പ്രൊജക്ട് ഫെലോയെ താത്കാലികമായി നിയമിക്കുന്നു. ജൂലൈ 19 നു രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in സന്ദര്‍ശിക്കുക.
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകള്‍
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ നിയമിക്കുന്നു. പട്ടിക വര്‍ഗ്ഗ യുവതി ,യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജൂലൈ 20നകം അപേക്ഷ നല്‍കണം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലായി ഏഴ് ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം
യോഗ്യത: എസ്.എസ്.എല്‍ സി പാസ്സായ 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും, 35 വയസ്സ് കഴിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 100000/ (ഒരു ലക്ഷം രൂപ)രൂപയില്‍ കവിയരുത് (കുടുംബ നാഥന്റെ/സംരക്ഷകന്റെ ). പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 10,000/രൂപ(പതിനായിരം രൂപ ) ഓണറേറിയം നല്‍കുന്നതാണ്.
അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുളളൂ. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും.
ആയുഷ് കേന്ദ്രത്തില്‍ ഒഴിവുകള്‍
കോട്ടയം: നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോട്ടയം ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, യോഗ ഇന്‍സ്ട്രക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ കം ക്ലീനര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 04812991918.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."