HOME
DETAILS

കുറഞ്ഞ ചിലവിൽ വിദേശത്ത് പഠിക്കാനാവുന്ന ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്നറിയാം

  
Web Desk
July 17 2024 | 09:07 AM

Find out which are the cheapest study abroad destinations

മികച്ച പരിശീലനത്തോടുക്കൂടി വിദേശ പഠനമാഗ്രഹിക്കുന്ന അനവധി വിദ്യാർത്ഥികൾ ഇന്ത്യയിലുണ്ട്. അവർക്കായി ഒരുപാട് രാജ്യത്തെ സർവ്വകലാശാലകൾ കുറഞ്ഞ ചെലവിൽ തന്നെ അവസരങ്ങൾ ഒരുക്കുകയാണ്. ഏതെങ്കിലുമോരു സ്ഥാപനത്തിൽ ചെന്നു പഠിക്കുന്നതിനേക്കാൾ, ഒരുപാട് ആനുകൂല്യങ്ങളോട് കൂടി സൗജന്യമായി പഠിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് അത് സാമ്പത്തികമായ വലിയൊരു ബാധ്യതയിൽ നിന്ന് തന്നെ മോചനമേകുന്നു.

വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിൽ മികച്ച ലക്ഷ്യസ്ഥാനമായി ജർമ്മനി വർഷങ്ങളോളം നിലവിലുണ്ട്. 
ട്യൂഷൻ രഹിത വിദ്യാഭ്യാസമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ തിരഞ്ഞെടുക്കാവുന്ന നല്ലൊരു ഓപ്‌ഷനാണ് ജർമ്മനി. വിദ്യാർത്ഥികൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകൾ മാത്രമേ നൽകേണ്ടതുള്ളു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണ കേന്ദ്രങ്ങളും വാഗ്‌ദനം ചെയ്യുന്നതിൽ രാജ്യത്തിന് നല്ല പ്രശസ്തിയുണ്ടെന്ന് ഐസ്കൂൾ കണക്ട് സഹസ്ഥാപകനും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ വൈഭവ് ഗുപ്ത വ്യക്തമാക്കുന്നു.

 

ജർമ്മനി;

ജർമ്മനിയിലെ പൊതു സർവ്വകലാശാലകളെ കുറിച്ചു; 'പൊതു സർവ്വകലാശാലകളിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്ന പ്രശസ്തമായ ഒരു രാജ്യമാണ് ജർമ്മനി. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വളരെ താങ്ങാനാവുന്നതും പഠനസൗകര്യത്തിന് അനിയോജ്യമായ കേന്ദ്രങ്ങളും അതിൾ അടങ്ങുന്നു. ജർമ്മനിയിലെ ജീവിതച്ചെലവ് പ്രതിമാസം 71,019.63 മുതൽ 79,368.42 രൂപ വരെയാണ്. ഒരു ബിരുദത്തിനുള്ള ഫീസ് പ്രതിവർഷം 2,00,508.96 മുതൽ 2,30,569.30 വരെയാണ്. ഒരു സെമസ്റ്ററിന് 20,000 രൂപയാണ് ഫീസ് വരുന്നത്. എഞ്ചിനീയറിംഗ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ) കംപ്യൂട്ടർ സയൻസ്, ഐടി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മെഡിസിൻ, ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് എന്നിവയാണ് രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന ജനപ്രിയ കോഴ്സുകളിൽ ഉൾപ്പെടുന്നതെന്ന്, അഥീന എഡ്യൂക്കേഷൻ സീനിയർ കൺസൾട്ടിംഗ് മാനേജർ അദിതി ലാഹിരി അഭിപ്രായപ്പെടുന്നു.

മലേഷ്യ;

ട്യൂഷൻ ഫീസിനൊപ്പം ജീവിതച്ചെലവും വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്നതുമായതാണ് മലേഷ്യയിലെ പഠനങ്ങൾ. ഒരു ബിരുദാനന്തര ബിരുദത്തിനുള്ള പ്രതിവർഷ ശരാശരി ട്യൂഷൻ ഫീസ് 15,037.13 മുതൽ 40,099.01വരെയാണ്, പ്രതിമാസ ജീവിതച്ചെലവ് വരുന്നത് 36,757.42 മുതൽ 65,160.89 വരെയാണ്. ബിസിനസ്സ് ആൻഡ് മാനേജ്‌മെൻ്റ്, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, മെഡിസിൻ, സോഷ്യൽ സയൻസസ് എന്നീ കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്. 

ഓസ്ട്രേലിയയും ന്യൂസിലൻഡും;

ഐടി, ധനകാര്യ പ്രേമികൾക്ക് അനുയോജ്യമായ ഒരിടമാണ് ഓസ്‌ട്രേലിയ. ഒരു താത്കാലിക ബിരുദ വിസയോട് കൂടി നിങ്ങൾക്ക് ഇവിടങ്ങളിൽ പഠിക്കാവുന്നതാണ്. ശേഷം വിദ്യാർത്ഥികൾക്ക് ബിരുദം നേടി കഴിഞ്ഞാൽ ജോലിയും  ചെയ്യാവുന്നതാണ്. ന്യൂസിലാൻഡിന് അൽപ്പം വില കുറവാണ്, എന്നാലും സ്കോളർഷിപ്പുകളോടുകൂടി ഇരുവരും വിദേശ പഠനത്തിനായി വിദ്യാർത്ഥികൾക്കായി നവോത്ഥാനത്തിന്റെ വാതിലുകൾ തുറക്കുന്നു. എഞ്ചിനീയറിംഗ്, നാച്ചുറൽ സയൻസസ്, സോഷ്യൽ സയൻസസ്, ബിസിനസ് ആൻഡ് മാനേജ്‌മെൻ്റ്, എൻവയോൺമെൻ്റൽ സ്റ്റഡീസ് എന്നീ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിൽ രാജ്യം ജനപ്രീതി നേടുന്നു.

 

content highlight : Find out which are the cheapest study abroad destinations

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  11 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago