ഒമാൻ തീരത്തെ എണ്ണകപ്പൽ അപകടം; 9 പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു
മസ്കത്ത്:കൊമോറോസ് കൊടിവെച്ച എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞ് അപകടം. 16പേരാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിൽ കാണാതായ 9 പേരെ രക്ഷപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട 9 പേരിൽ 8 പേർ ഇന്ത്യൻ പൗരൻമാരാണ്, ഒരാൾ ശ്രീലങ്കൻ പൗരനും. ആകെ 13 ഇന്ത്യൻ പൗരൻമാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം.
ഒമാനി തുറമുഖ പട്ടണമായ ദുക്മിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞത്. ഒമാൻ മാരിടൈം സെക്യൂരിറ്റി സെൻ്ററാണ് വിവരം പുറത്തുവിട്ടത്. അൽ പുസ്ത ഗവർണറേറ്റിലാണ് ദുക്മം സ്ഥിതി ചെയ്യുന്നത്.
ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് എണ്ണക്കപ്പൽ മറിഞ്ഞതെന്നാണ് നിഗമനം. അപകടകാരണം ഇതുവരെ വ്യക്തമല്ല. മറിഞ്ഞ കപ്പലിൽ നിന്ന് എണ്ണ കടലിലേക്ക് ചോർന്നിട്ടുണ്ടോ എന്ന് പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് പരുക്കേറ്റ മൂന്ന് ഇന്ത്യക്കാർ നിലവിൽ ഒമാനിലെ കൗലയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."