HOME
DETAILS

വിജിലൻസ് വിലക്കിയ ഇലക്ട്രിക്കൽ ഡെ. ചീഫ് എൻജിനീയർക്ക് സ്ഥാനക്കയറ്റം

  
ബാസിത് ഹസൻ
July 18 2024 | 02:07 AM

Vigilance-Barred Electrical Deputy Chief Engineer Promoted

 


തൊടുപുഴ: വൈദ്യുതി ബോർഡിൽ സിവിൽ വിഭാഗത്തോട് വിവേചനമെന്ന ആരോപണത്തിന് ആക്കംകൂട്ടി വിജിലൻസ് വിലക്കിയ ഇലക്ട്രിക്കൽ ഡെ. ചീഫ് എൻജിനീയർക്ക് സ്ഥാനക്കയറ്റം. 66 കെ.വി ലൈനിന്റെ ശേഷി ഉയർത്തൽ കരാറിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പണം തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്ത ഉദ്യോഗസ്ഥ സംഘത്തിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എ. ലീലാമയിക്കാണ് ചീഫ് എൻജിനീയറായി സ്ഥാനക്കയറ്റം നൽകിയത്. ഡിസ്ട്രിബ്യൂഷൻ സൗത്ത് ചീഫ് എൻജിനീയറായി തിരുവനന്തപുരത്താണ് നിയമനം.

ഇതിൽ പ്രതിഷേധവുമായി സിവിൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. സിവിൽ വിഭാഗത്തിലെ നാല് ചീഫ് എൻജിനീയർമാർ, 16 ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ, 52 എക്‌സിക്യൂട്ടീവ് എൻജിനീയർമാർ വിരമിച്ചിട്ടും പകരം ആളെ പോസ്റ്റ് ചെയ്തില്ല. തങ്ങൾക്ക് അർഹതപ്പെട്ട പ്രമോഷൻ പോലും നൽകുന്നില്ലെന്ന് സിവിൽ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. സിവിൽ വിഭാഗത്തിന് അർഹതപ്പെട്ട കെ.എസ്.ഇ.ബി ഡയരക്ടർ സ്ഥാനം എൻ.ഒ.സി നൽകാതെ തട്ടിത്തെറിപ്പിച്ചെന്നും ഇവർ അരോപിക്കുന്നു.

30 വർഷത്തിലേറെ സർവിസുള്ള ആറ് സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ സിവിൽ വിഭാഗത്തിൽ നിലവിലുണ്ട്. 2024 ജൂൺ ഒന്നിന് ഇവർക്ക് പ്രമോഷൻ നൽകേണ്ടതാണ്. ജൂൺ 15 ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലേക്കുള്ള ഡി.പി.സി (ഡിപ്പാർട്ട്‌മെന്റ് പ്രമോഷൻ കമ്മിറ്റി) പൂർത്തിയായെങ്കിലും സ്ഥാനക്കയറ്റ ഉത്തരവ് ഇതുവരെ നൽകിയിട്ടില്ല. ഇതിനിടെയാണ് ഭരണാനൂകൂല സംഘടനാ നേതാവ് കൂടിയായ ഇലക്ട്രിക്കൽ ഡെപ്യൂട്ടി സി.ഇ ക്ക് വിജിലൻസ് റിപ്പോർട്ടിലെ ശിപാർശയുണ്ടായിട്ടും ചീഫ് എൻജിനീയറായി കഴിഞ്ഞ 12 ന് പ്രമോഷൻ നൽകി ഉത്തരവിറക്കിയത്.

കുറഞ്ഞ തുക മുന്നോട്ടുവച്ച കമ്പനിയെ തള്ളി രണ്ടാമതെത്തിയവർക്കു കരാർ നൽകിയതിലൂടെ ബോർഡിന് 34.13 ലക്ഷം രൂപ നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തൽ. ബോർഡിനുണ്ടായ നഷ്ടം ചീഫ് എൻജിനീയർ സജി പൗലോസ്, ഡെപ്യൂട്ടി സി.ഇ എ. ലീലാമയി അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും അന്വേഷണ നടപടി പൂർത്തിയാകുന്നതുവരെ ഇവർക്ക് സ്ഥാനക്കയറ്റം നൽകരുതെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ടിലെ ശുപാർശ. നഷ്ടം ഈടാക്കാനുള്ള നടപടികൾക്കു മുൻ ചെയർമാൻ ഡോ. രാജൻ ഖൊബ്രഗഡെ തുടക്കം കുറിച്ചിരുന്നു. അതിനിടെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് ഇവർക്കുള്ള സ്ഥനക്കയറ്റ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.

വൈദ്യുതി ബോർഡിന് കീഴിലെ നിർമാണപ്രവർത്തനങ്ങളുടെ ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള ശീതസമരം രൂക്ഷമായത്. ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നുള്ള വി.എൻ പ്രസാദിനെയാണ് ചീഫ് എൻജിനീയർ (പ്രോജക്ട്‌സ്) ആയി നിയമിച്ചിരിക്കുന്നത്.

An Electrical Deputy Chief Engineer, previously barred by vigilance, has been promoted despite the restrictions. This decision has raised concerns and debates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago