HOME
DETAILS
MAL
ശക്തമായ കാറ്റ്; മെട്രോ ട്രാക്കിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡും ടാര്‍പോളിനും വീണ് ഗതാഗതം തടസപ്പെട്ടു
July 18, 2024 | 6:25 AM
കൊച്ചി: കനത്ത മഴയിലും കാറ്റിലും ഫ്‌ളക്‌സും ടാര്‍പോളിനും മെട്രോ റെയിലിന് കുറുകേ വീണ് ഗതാഗതം തടസപ്പെട്ടു. എറണാകുളം സൗത്ത്- കടവന്ത്രക്കും ഇടയിലാണ് ടാര്‍പോളില്‍ പറന്നുവീണത്. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു.
കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞുവീണത്. ഇതോടെ ഈ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ചു. ഫ്‌ലക്‌സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."