HOME
DETAILS
MAL
കുടിച്ചാല്‍ വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നിപ്പിക്കുന്ന ബനാന മില്‍ക് സൂപ്പര്‍ ഡ്രിങ്ക്
Web Desk
July 19 2024 | 10:07 AM
നമ്മുടെ വീട്ടില്‍ അതിഥികളാരെങ്കിലും വന്നാല്‍ എന്താ കൊടുക്കുക എന്ന ആശങ്ക നമുക്കെപ്പഴും ഉണ്ടാവും. എന്നാലിതാ വീട്ടില്‍ തന്നെ ഉള്ള സാധനങ്ങള്‍ വച്ച് അടിപൊളി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം.
ഞാലിപൂവന് പഴം- 6
ഈത്തപ്പഴം- 4
അണ്ടിപ്പരിപ്പ്- 4
പാല്- ഒരു കപ്പ്
ഏലയ്ക്കാ പൊടി- കാല് ടീസ്പൂണ്‍
മില്‍ക് പൗഡര്‍ -3 ടേബിള്‍ സ്പൂണ്‍
ഐസ് ക്യൂബ് -വേണമെങ്കില്‍ ചേര്‍ക്കാം
പഴം കഷണങ്ങളാക്കി ജ്യൂസറില്‍ ഇടുക. അതിലേക്ക് അണ്ടിപ്പരിപ്പും കുരുകളഞ്ഞ ഈത്തപ്പഴവും (രണ്ടും കുറച്ച് സമയം കുതിര്‍ത്തുവയ്ക്കുന്നത് നല്ലതാണ്) മില്ക്പൗഡറും ഏലയ്ക്കാ പൊടിയും നേര്പിച്ച പാലും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് സെര്‍വിങ് ഗ്ലാസിലേക്ക് ഒഴിക്കുക. പിസ്ത നൈസായി കട്ട് ചെയ്തിട്ട് അലങ്കരിച്ചാല്‍ സൂപ്പറാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."