എല്ലാ ദിവസവും മുടികഴുകിയാല്‍ താരന്‍ അകറ്റാന്‍ സാധിക്കുമോ?
ഒട്ടുമിക്ക ആളുകളിലും ഉള്ള പ്രശ്‌നമാണ് തലയിലെ താരന്‍. ആണ്‍-പെണ്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരിലും ഇതു കാണപ്പെടുന്നു. അമിതമായ വിയര്‍പ്പും പൊടിയും രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഷാമ്പുവിന്റെ ഉപയോഗവും താരന്‍ ഉണ്ടാവാന്‍ കാരണമാകാം. ഇതു ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് പരിഹരിക്കാന്‍ സാധിക്കാതെയായി മാറിയേക്കും.
ഒരു തരം ഫംഗസാണ് താരന്‍. ഇതുമൂലം ചൊറിച്ചില്‍, വരള്‍ച്ച, മുടികൊഴിച്ചില്‍ കൂടാതെ മുഖക്കുരുവും ഉണ്ടായേക്കാം. തലമുടി കഴുകാതിരുന്നാല്‍ ഇത് വീണ്ടും വര്‍ധിച്ചു വരുകയേ ഉള്ളൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
എന്നാല്‍ എല്ലാ ദിവസവും മുടി കഴുകുന്നതു കൊണ്ട് താരന്‍ അകറ്റാന്‍ സാധിക്കും എന്നതിനു ശാസ്ത്രീയമായ തെളിവുകളില്ല.
കാരണം ചര്‍മത്തിന്റെ അവസ്ഥ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുന്നതാണ്. സോഷ്യല്‍ മീഡിയയിലൊക്കെ കാണാറുണ്ട് തലമുടി 21 ദിവസം സ്ഥിരമായി കഴുകിയാല്‍ താരന്‍ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന്. ഇത് താല്‍ക്കാലികമായ ഒരു പരിഹാരമാണ്.
അമിതമായി മുടി കഴുകുമ്പോള്‍ ചര്‍മ്മത്തിന് അവശ്യമായ എണ്ണ നഷ്ടമാവുകയും തലയോട്ടി വരണ്ട്, ചെറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.
പ്രത്യേകിച്ച് രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ താരന്‍ അകറ്റാനുള്ള ഷാമ്പൂ 21 ദിവസം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കും.
ഓരോരുത്തരുടെയും താരന്റെ കാഠിന്യവും ചര്‍മ്മത്തിന്റെ അവസ്ഥയും നോക്കി വേണം പരിഹാരം കാണാന്‍. ഇതിന് അവശ്യമായ കട്ടികുറഞ്ഞ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങാത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ആരോഗ്യപ്രദവും ശരിയായ ഭക്ഷണക്രമവും ധാരാളം വെള്ളം കുടിക്കുന്നതും കൃത്യമായി തലമുടി പരിപാലിക്കുന്നതും താരന്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."