സിം കാര്‍ഡുകള്‍ ഹജ്ജ് മിഷന് ബ്രാഞ്ചുകളില്‍ ലഭ്യം
മക്ക: ഹജ്ജ് തീര്‍ഥാടകര്‍ക്ക് സിം കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള പ്രശ്നത്തിന് താല്കാലിക പരിഹാരമായി. ഹജ്ജ് മിഷന്റെ ബ്രാഞ്ച് ഓഫിസുകളില്‍ തന്നെ കമ്പനികള്‍ ഇതിനുള്ള സൗകര്യം ചെയ്തതോടെ തീര്‍ഥാടകര്‍ക്ക് വളരെ എളുപ്പത്തില്‍ സിം കാര്‍ഡ് ലഭിക്കും.
ഇതിനായി മൊബൈല്‍ കമ്പനികളുടെ കിയോസ്കുകള്‍ ഹജ്ജ് മിഷന് ഓഫിസുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി വിരലടയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് സഊദിയിലെത്തുന്ന ഹാജിമാര്‍ക്ക് സിം കാര്‍ഡ് ലഭിക്കാത്തത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
സിം കാര്‍ഡിന് വിരലടയാളവും രേഖയും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഹാജിമാര്‍ക്ക് ഇത് ലഭിക്കാന്‍ വളരെ പ്രയാസമായിരുന്നു.
നേരത്തെ നാട്ടില്‍ നിന്നും നല്‍കിയിരുന്ന സിം കാര്‍ഡ് വിതരണം ഈ വര്‍ഷം തുടരാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, ഹാജിമാര്‍ ജിദ്ദയില്‍ വിമാനമിറങ്ങി റൂമുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ അധികൃതര്‍ക്ക് പാസ്പോര്‍ട്ട് കൈമാറുന്നതിനാല്‍ മൊബൈല്‍ കടകളിലെത്തി വിരലടയാളം നല്കി സിം കാര്‍ഡ് എടുക്കാനും ഹാജിമാര്‍ക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ഹജ്ജ് മിഷന് അധികൃതര്‍ വിവിധ മന്ത്രാലയങ്ങളുമായും മൊബൈല്‍ കമ്പനികളുമായും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സിം കാര്‍ഡ് ലഭ്യമാക്കി തുടങ്ങിയത്.
വിമാനത്താവളത്തില്‍ നിന്നും ലഭിക്കുന്ന എന്‍ട്രി നമ്പറും വിരലടയാളവും നല്കിയാല് സിംകാര്‍ഡ് ലഭിക്കും. എന്‍ട്രി നമ്പര്‍ ഉപയോഗിച്ച് തന്നെ റീചാര്‍ജ് ചെയ്യാനും സാധിക്കും.
ഇതിനായി ഹാജിമാര്‍ വിമാനത്താവളങ്ങളില്‍ നിന്നും പതിക്കുന്ന എന്‍ട്രി നമ്പര്‍ കൈവശം വയ്ക്കണം. ഇത് കാണിച്ചാലേ സിം കാര്‍ഡ് ലഭ്യമാകുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."